‘ബനാറസി’ന്റെ വീഡിയോ ഗാനം ജൂണ്‍ 27-ന് റീലീസ് ചെയ്യും

സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സെയ്ദ് ഖാന്‍, സോണല്‍ മൊണ്ടേറോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്‍ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ സിനിമയായ ‘ബനാറസി’ന്റെ വീഡിയോ ഗാനം ജൂണ്‍ 27-ന് റീലീസ് ചെയ്യും. സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സായിദ് ഖാന്റെ ആദ്യ ചിത്രമാണ് ‘ബനാറസ് ‘. ബനാറസിലെ മനോഹരമായ ചുറ്റുപാടിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ബനാറസിലെ ഘാട്ട് പ്രദേശങ്ങളുടെ ചിത്രീകരണമാണ് ബനാറസിന്റെ മറ്റൊരു പ്രത്യേകത.

മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്ന ബനാറസ് രാജ്യവ്യാപകമായി തരംഗം സൃഷ്ടിക്കുമെന്നാണ് അറിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മോഷന്‍ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

നാഷണല്‍ ഖാന്‍സ് പ്രൊഡക്ഷന്‍സിലൂടെ തിലക് രാജ് ബല്ലാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്വൈത ഗുരുമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അജനീഷ് ലോക്‌നാഥാണ്. ജൂണ്‍ 27-ന് ബാംഗ്ലൂറില്‍ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ചാണ് ബനാറസിന്റെ വീഡിയോ ഗാനം റിലീസ് ചെയ്യുന്നത്.

Leave a Comment