നീസ്ട്രീമിലൂടെ പ്രേക്ഷകശ്രദ്ധയാർജിച്ചു നിരവധി അവാർഡുകൾ വാരികൂട്ടിയ കാക്ക ഇന്ന് മുതൽ മറ്റു ഓ. ടി. ടി പ്ലാറ്റ്ഫോമുകളിലേക്കും….


വെള്ളിത്തിര’ സിനിമ വാട്സപ്പ്‌ കൂട്ടായ്മ നിർമ്മിച്ച,നിരവധി ഷോർട്ട്‌ ഫിലിം അവാർഡുകൾ കരസ്ഥമാക്കിയ  ‘കാക്ക’എന്ന ഹ്രസ്വ ചിത്രംഇന്നു മുതൽ മലയാളത്തിലെ പ്രമുഖ 8 ഒ.ടി.ടി  പ്ലാറ്റ്ഫോമുകളായ സൈന പ്ലേ,ഫസ്റ്റ്‌ഷോസ്‌,മെയിൻ സ്ട്രീം,,കൂടെ,സീനിയ,ഹൈ ഹോപ്പ്‌,റൂട്സ്‌,ലൈംലൈറ്റ്‌ എന്നിവയിലൂടെ വീണ്ടും റിലീസ്‌ ചെയ്തിരിക്കുന്നു.ചിത്രം ആദ്യം റിലീസ്‌ ചെയ്ത ‘നീസ്റ്റ്രീം’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സബ്സ്ക്ക്രൈബേർസിനായി തുടർന്നും ലഭ്യമാണു. 
കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ കൈയ്യടക്കത്തോടെ 30 മിനിട്ട്‌ കൊണ്ട്‌ അവതരിപ്പിച്ചിരിക്കുന്നു’.നിറത്തിന്റെയും ശാരീരികവൈകല്യങ്ങളുടേയും പേരിൽ പലരും ഈ കാലത്തും പരിഹസിക്കപ്പെടുകയും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന യാഥാർഥ്യത്തെ അവതരിപ്പിക്കുന്നതിനൊപ്പം അവരും മനുഷ്യരാണ്,പരിഹസിച്ച് മാറ്റി നിർത്തേണ്ടവരല്ല എന്ന സന്ദേശം കൂടി പകരുകയാണ് ഈ ഹ്രസ്വചിത്രം. സ്ത്രീകഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം കൊവിഡ് സാഹചര്യങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങളെയും ചിത്രം സ്പർശിക്കുന്നുണ്ട്. 


ലക്ഷ്മിക സജീവൻ,സതീഷ് അമ്പാടി ശ്രീല നല്ലെടം,ഷിബുകുട്ടൻ, വിജയകൃഷ്ണൻ,ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ,വിനു ലാവണ്യ,ദേവസുര്യ, മുഹമ്മദ്‌ ഫൈസൽ എന്നിവരാണ് ‘കാക്ക’യിലെ പ്രധാന അഭിനേതാക്കൾ.ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും അജു അജീഷ്‌. കഥ,തിരക്കഥ,സംഭാഷണം – അജു അജീഷ്‌,ഷിനോജ്‌ ഈനിക്കൽ,ഗോപിക.കെ.ദാസ്‌. ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പി.ടിചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രദീപ്‌ ബാബു, വരികൾ അനീഷ്‌ – കൊല്ലോളി പശ്ചാത്തല സംഗീതം – എബിൻ സാഗർ, ഗായിക – ജീനു നസീർ, ഛായാഗ്രഹണം – ടോണി ലോയിഡ്‌ അരൂജ,നിശ്ചചല ഛായാഗ്രഹണം –സെനി.പി.അരുക്കാട്ട്‌, അനുലാൽ.വി.വി,യൂനുസ് ഡാക്‌സോ,സൗണ്ട് മിക്സ്‌ റോമ്‌ലിൻ മലിച്ചേരി,പി.ആർ.ഒ – ഷെജിൻ ആലപ്പുഴ,പ്രൊഡക്ഷൻ കണ്‍ട്രോളർ – ഉണ്ണികൃഷ്ണൻ കെ.പി.ഫിനാൻസ്‌ മാനേജർ – നിഷ നിയാസ്‌, കലാ സംവിധാനം –സുബൈർ പാങ്ങ്‌, ചമയം – ജോഷി ജോസ്‌,വിജേഷ്‌ കൃഷ്ണൻ പോസ്റ്റർ ഡിസൈൻ ഗോകുൽ.എ.ഗോപിനാഥൻ.ടെ വീണ്ടും റിലീസ്‌ ചെയ്തിരിക്കുന്നു. 
വീണ്ടും പുതിയ 8 ഓ. ടി. ടി പ്ലാറ്റ്ഫോമുകളിൽ കൂടി റിലീസ് ചെയ്യുക വഴി വെള്ളിത്തിര കൂട്ടായ്മ ഒരുക്കിയ ഈ മനോഹര ചിത്രം കൂടുതൽ പ്രേക്ഷകരിലേക്കെതുന്നതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറക്കാർ….

Leave a Comment