തമിഴകത്തിന്‍റെ മാത്രമല്ല ഇന്ത്യയിലേ തന്നെ സൂപ്പര്‍ താരമാണ് രജനികാന്ത് എന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാകില്ല. സിനിമയില്‍ 100 പേരെ വരെ ഇദ്ദേഹം ഒറ്റയ്ക്ക് ഇടിച്ചിട്ടാലും കാണുന്ന പ്രേക്ഷകന്‍ അതിനെ ചോദ്യം ചെയ്യില്ല . കാരണം അത് മറ്റൊരു ഇന്ത്യന്‍ നടനും ലഭിക്കാത്ത , രജനികാന്തിന് മാത്രം സിനിമ പ്രേക്ഷകര്‍ നല്‍കിയ ഒരു അംഗീകാരമാണ് . അതുകൊണ്ട് തന്നെയാണ് അദ്ദേഹം സൂപ്പര്‍ സ്റ്റാര്‍ ആയതും. എന്നാല്‍ സിനിമയില്‍ ഇത്രയൊക്കെ അതിമാനുഷികനാനെങ്കിലും ജീവിതത്തില്‍ വളരെ എളിമയോടെ ജീവിക്കുന്നയാളാണ് രജനി . ഇപ്പോള്‍ കാബാലി എന്ന പുതിയ ചിത്രത്തില്‍ രജനി ഒരു അണ്ടര്‍ വേള്‍ഡ് ഡോണായിട്ടാണ് എത്തുന്നത് , അതേസമയം സിനിമാലോകത്തെ തന്നെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ രജനികാന്തിനെ ചുറ്റിപറ്റി പ്രചരിക്കുന്നത് . കാട്ടുകള്ളന്മാരില്‍ കുപ്രസിദ്ധി നേടിയ സാക്ഷാല്‍ വീരപ്പന് രജനികാന്തിനെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയുണ്ടായിരുന്നുവെനാണ് പുതിയ വെളിപ്പെടുത്തല്‍ . പറയുന്നത് വേറെയാരുമല്ല, വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട സാക്ഷാല്‍ രാം ഗോപാല്‍ വര്‍മ്മ തന്നെ!!
തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വീരപ്പന്’ വേണ്ടിയുള്ള ഗവേഷണങ്ങളുടെയും, വീരപ്പന്‍റെ അടുത്ത അനുയായികളില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് താന്‍ ഇത് പറയുന്നതെന്നാണ് ‘രാമു’വിന്‍റെ വാദം!!
എന്തായാലും വീരപ്പന്‍ രാജിനികാന്തിനെ തട്ടിക്കൊണ്ട് പോവാതിരുന്നത് നന്നായി ഇല്ലേല്‍ വീരപ്പന് മുട്ടന്‍ പണി കിട്ടിയേനെ !!