നവാഗതനായ തു പ ശരവണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. വിശാല്‍ ആണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത്. വിശാല്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ആക്ഷന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ജനുവരി പത്തൊന്പതിന് റിലീസ് ചെയ്ത ഈ ട്രെയ്‌ലര്‍ ഇതിനോടകം ഇരുപതു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയെടുത്തത്.
ഡിംപിള്‍ ഹയാതി ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൂടാതെ രവീണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ജനുവരി 26-ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. കിടിലന്‍ ആക്ഷന്‍ സീനുകള്‍ തന്നെയാണ് ഈ ട്രെയ്‌ലറിന്റെ ഏറ്റവും വലിയ സവിശേഷത. പ്രശസ്ത മലയാള താരം ബാബുരാജ് പ്രധാന വില്ലന്‍ ആയി ഈ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും കൂടിയുണ്ട്. വളരെ സ്‌റ്റൈലിഷ് ആയും മാസ്സ് ആയുമാണ് ഇതില്‍ ബാബുരാജ് കഥാപാത്രം എത്തുന്നത്.
വിശാല്‍ പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. യോഗി ബാബു, കുമരവേല്‍, രവീണ രവി, മാരിമുത്തു, ആര്‍ എന്‍ ആര്‍ മനോഹര്‍, കവിത ഭാരതി, തുളസി, അഖിലന്‍ എസ പി ആര്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാവിന്‍ രാജ് ആണ് ചിത്രം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.
ഒരു സാധാരണ ചെറുപ്പക്കാരന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെയും ഭരണത്തില്‍ സ്വാധീനമുള്ളവരുടെയും പീഡനങ്ങള്‍ക്കെതിരെ നടത്തുന്ന സാഹസികമായ ഒറ്റയാള്‍ പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്.