അജിത് നായകനായി എത്തുന്ന തമിഴ് ചിത്രമാണ് വലിമൈ. ചിത്രത്തിന്റെ മേക്കിംങ് വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ബൈക്ക് റേസിങ്ങും സ്റ്റണ്ട് സീക്വന്‍സുകളും കൊണ്ട് ത്രില്ലടിപ്പിക്കുന്നതാണ് പുതിയ വീഡിയോ. ബൈക്ക് സറ്റണ്ട് ചിത്രീകരണത്തിനിടെ അജിത് ബൈക്കില്‍ നിന്നും വീഴുന്നതും വീഡിയോയില്‍ ഉണ്ട്.
പരുക്കൊന്നും വകവെക്കാതെ അജിത് ഷോട്ട് പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം. ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റുവെന്ന വാര്‍ത്ത വൈറലായിരുന്നു. കൈക്കും കാലിനും പരുക്കേറ്റുവെന്നായിരുന്നു വാര്‍ത്ത.
നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് വേഷമിടുന്നത്. അടുത്തിടെയാണ് റഷ്യയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം നീരവ് ഷായാണ് നിര്‍വഹിക്കുന്നത്.