മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ചിത്രം ‘ഫെബ്രുവരി 29 സൂര്യഗിരി’ ; ചിത്രത്തിന്റെ പൂജയുടെ വീഡിയോ കാണാം

ലക്ഷ്മി സരുണ്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫെബ്രുവരി 29 സൂര്യഗിരി’. പ്രവീര്‍ ഷെട്ടി, ഗോകുല്‍ ശിവാനന്ദ്, ടൈഗര്‍ അലക്‌സ്, പ്രഗതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ചിത്രം മൂന്നുഭാഷകളിലായാണ് ഒരുക്കുന്നത്.

മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ഒരേ സമയം നിര്‍മ്മിക്കുന്ന ‘ഫെബ്രുവരി 19 സൂര്യഗിരി’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് നടന്നത്. എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ചായിരുന്നു പൂജാ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ സംഗീതസംവിധായകനും ഗാനരചയിതാവും കവിയും നടനുമെല്ലാമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരയും എത്തിയിരുന്നു. സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബാംഗ്ലൂര്‍ ഡെക്കാന്‍ കിംഗ് മൂവീസിന്റെ ബാനറില്‍ ബിജു ശിവാനന്ദ്, സിന്ധു പുഴക്കല്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തില്‍ അശിഷ് വിദ്യാര്‍ത്ഥി, ഷാജി നവോദയ, ശരണ്യ, അതുല്യ രവി, മൊട്ട രാജേന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Leave a Comment