മലയാളികളുടെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ഉപചാരപ്പൂര്‍വ്വം ഗുണ്ട ജയന്‍. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ജനുവരി 28ന് തിയേറ്ററുകളിലെത്തും. അരുണ്‍ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത് എന്ന പ്രത്യേകത കൂടിയുണ്ട്.
വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോണി ആന്റണി, സാബുമോന്‍ അബ്ദുസമദ്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നി്#വഹിച്ചിരിക്കുന്നത് എല്‍ദോ ഐസക് ആണ്. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍ – കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്.
പ്രൊജക്ട് ഡിസൈന്‍ – ജയ് കൃഷ്ണന്‍, കലാസംവിധാനം – അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, മേക്കപ്പ് – ജിതേഷ് പൊയ്യ, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ – ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ് – നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ – ഓള്‍ഡ് മങ്ക്സ്.