ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം ‘മേപ്പടിയാന്‍’ ; രസകരമായ ട്രെയ്ലര്‍ പുറത്തിറങ്ങി

ണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്തും.

ഫാമിലി എന്റര്‍ടൈനറായി ഒറുക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. ചിത്രത്തില്‍ നായികയായി എത്തുന്നത് അഞ്ജു കുര്യന്‍ ആണ്. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്,വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോര്‍ഡി പൂഞ്ഞാര്‍, നിഷ സാരംഗ്, പോളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയ വന്‍ താര നിരതന്നെ ഉണ്ട് ചിത്രത്തില്‍.

കാര്‍ത്തിക്,നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ‘ കണ്ണില്‍ മിന്നും ‘ എന്നാരംഭിക്കന്ന മേപ്പടിയാനിലെ ആദ്യ ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലറും ഏറെ ശ്രദ്ധ നേടുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍, കല-സാബു മോഹന്‍, മേക്കപ്പ്-അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം-ഇര്‍ഷാദ് ചെറുകുന്ന്, ഷിജിന്‍ പി രാജ്, പോസ്റ്റര്‍ ഡിസൈനര്‍ – ആനന്ദ് രാജേന്ദ്രന്‍, അസോസിയേറ്റ് റൈറ്റര്‍-ശ്യാം മുരളിധരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ജി ഷൈജു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,

Leave a Comment