ടൊവിനോ തോമസ് നായകനായെത്തി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സില്‍ നേരിട്ട് റിലീസ് ചെയ്ത് ചിത്രമാണ് ‘മിന്നല്‍ മുരളി’. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണിത്. കഴിഞ്ഞ കുറേ മാസങ്ങളായി പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായിരുന്നു മിന്നല്‍ മുരളി. ഒടിടി റിലീസ് ആണെന്നറിഞ്ഞപ്പോള്‍ പലര്‍ക്കും അതൊരു വേദനയായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഒരു തരി ലാഗ് പോലും ഇല്ലാതെ കണ്ട് തീർക്കാം .
തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ ജെയ്സണ്‍ എന്ന തയ്യല്‍ക്കാരനായി ടൊവിനോ ആണ് അഭിനയിക്കുന്നത്. ഗുരു സോമസുന്ദരം അവതരിപ്പിക്കുന്ന ഷിബു എന്ന് പേരുള്ള ഒരു തമിഴനും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കുറുക്കന്മല എന്ന കൊച്ചു ഗ്രാമത്തിലെ ജെയ്സണ്‍ എന്ന ചെറുപ്പക്കാരനെ ഒരു രാത്രി അപ്രതീക്ഷിതമായി മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന് പോലും അറിയാതെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു.
അതേ ഗ്രാമത്തിലെ തന്നെ ഷിബുവിനും മിന്നലേറ്റിരുന്നു. ഷിബവിനും ഇതേ സൂപ്പര്‍ പവറുകള്‍ ലഭിക്കുന്നു. തനിക്കു മാത്രമല്ല ഒരാള്‍ക്ക് കൂടി ഈ ശ്കതികള്‍ ലഭിച്ചിട്ടുണ്ട് എന്ന് പരസ്പരം ഇവര്‍ മനസ്സിലാക്കുന്നുമില്ല. ഇതില്‍ ഒരാള്‍ ആ ഗ്രാമത്തിലെ രക്ഷകനായി മാറുമ്പോള്‍ മറ്റൊരാള്‍ ഗ്രാമത്തിന്റെ അന്തകനായി മാറുന്നു. പിന്നീട് ഇരുവരും തമ്മില്‍ ഉണ്ടാകുന്ന ഏറ്റുമുട്ടലാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒരു സാദാരണ നാട്ടിൻപുറത്തുകാരൻ സൂപ്പർഹീറോ ആയാൽ എങ്ങനെ ഉണ്ടാകും, അത് നല്ല വൃത്തിയായി എടുത്തു വെച്ചിട്ടുണ്ട്.
സൂപ്പര്‍ ഹീറോ എന്ന ചിത്രമാണെന്ന് കേള്‍ക്കുമ്പോള്‍ അടിയും ഇടിയും മാത്രമാണെന്ന് വിചാരിക്കും എന്നാല്‍ മിന്നല്‍ മുരളിയില്‍ പ്രണയവും നിരാശയുമെല്ലാം പറയുന്നുണ്ട്. ചിത്രത്തിലെ നായകന്റെ പ്രണയത്തിനേക്കാള്‍ പ്രധാന്യം നല്‍കിയിരിക്കുന്നത് വില്ലന്റെ പ്രണയത്തിനും വൈകാരികതയ്ക്കുമാണ്. കോമഡിയും സെന്റിമെന്‍സുമെല്ലാം കൃത്യമായി തന്നെ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ടൊവിനോയുടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള ആദ്യ കാല്‍വെപ്പാണ് ഈ ചിത്രമെന്ന് പറയാം. ഗുരുസോമസുന്ദരത്തിന്റെ അഭിനയവും മികച്ചതായിരുന്നു.
വില്ലന്‍ കഥാപാത്രമെന്ന് കേള്‍ക്കുമ്പോള്‍ ഒരു വെറുപ്പാണ് മനസില്‍ തോന്നുക. എന്നാല്‍ ഈ ചിത്രത്തില്‍ വില്ലനോട് ഒരു തരി വെറുപ്പുപോലും നമുക്ക് തോന്നാത്ത വിധമാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം ആ വേഷം വളരെ ഭംഗിയായി തന്നെ ചെയ്തത് പറയാതിരിക്കാന്‍ വയ്യ. അതുപോലെ തന്നെ വ്യത്യസ്തമായ വേഷത്തില്‍ ഹരിശ്രീ അശോകന്റെ ദാസനും ചിത്രത്തില്‍ മികച്ച് തന്നെ നിന്നു. ബ്രൂസ് ലീ ബിജിയായെത്തിയ ഫെമിന ജോര്‍ജ്, അജു വര്‍ഗീസ്, ബൈജു, ബാലതാരം വശിഷ്ട് ഉമേഷ്, പി ബാലചന്ദ്രന്, മാമുക്കോയ, ബിജുകുട്ടന്, ജൂഡ് ആന്റണി എന്നിവരും നല്ല രീതിയില്‍ തന്നെ അവരുടെ അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്.
ഷാന്‍ റഹ്മാനും സുഷിന് ശ്യമും സംഗീത വിസ്മയം തന്നെയാണ് ഒരുക്കിയത്. മിന്നല്‍ മുരളി ചിത്രത്തിനും കഥാപാത്രങ്ങള്‍ക്കും ഇതൊരു ഊര്‍ജം തന്നെയായിരുന്നു. വിഎഫ്എക്സ് വളരെ വൃത്തിയായി എവിടേയും ഓവറാക്കാതെ നല്ല രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്. ശരിക്കും ചിത്രത്തിലെ സൂപ്പര്‍ ഹീറോ വിഎഫ്എക്സ് ആണെന്ന് പറയാം. ക്ലൈമാക്സിലെ ആക്ഷന്‍ രംഗങ്ങള്‍ അതിഗംഭീരമായിരുന്നു. ഈ അടുത്തക്കാലത്ത് ഇങ്ങനെയുള്ള ആക്ഷന്‍ രംഗങ്ങള്‍ ഒറു സിനിമയിലും കണ്ടിട്ടുണ്ടാവില്ല.
എന്തായാലും ഒരു ചെറിയ കഥയെ ഒറു സൂപ്പര്‍ ഹീറോ ചിത്രമാക്കി ഉയര്‍ത്തികൊണ്ട് വന്ന സംവിധായകന് ബേസില്‍ ജോസഫിന് വലിയ കയ്യടി തന്നെ നല്‍കണം. തീയേറ്റര്‍ കാഴ്ചയുടെ നഷ്ടം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളില്‍ ഒന്നാണ് മിന്നല്‍ മുരളി. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം കുടുംബങ്ങള്‍ക്കും എല്ലാം ഇഷ്ടപ്പെടുന്ന ഒരു സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളി.