ബിബിന്‍ ജോര്‍ജ്, ധര്‍മ്മജന്‍, ജോണി ആന്റണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് തിരിമാലി. കേരളവും നേപ്പാളും പശ്ചാത്തലമായ യോദ്ധ എന്ന ചിത്രത്തിന് ശേഷം ആ സിനിമയുടെ അതേ സമാനതകളുള്ള ഒരു ചിത്രമാണിത്. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. കൂട്ടുകാരനായി എത്തുന്നത് ധര്‍മ്മജനും. നാട്ടിലെ പലിശക്കാരന്‍ അലക്‌സാണ്ടറായി എത്തുന്നത് ജോണി ആന്റണിയാണ്. നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ മൂവര്‍ക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ തിരകഥാകൃത്ത് സേവ്യര്‍ അലക്‌സാണ്.
ഇന്നസെന്റ്, സലീംകുമാര്‍, ഹരീഷ് കണാരന്‍, അസീസ്, നസീര്‍ സംക്രാന്തി, പൗളി വത്സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രേഷ്മ രാജനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നേപ്പാളി സിനിമയിലെ സൂപ്പര്‍ നായിക സ്വസ്തിമാ കട്കയും ചിത്രത്തിലുണ്ട്. നാല് പാട്ടുകളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് എടവനയാണ് മൂന്നു പാട്ടുകള്‍ക്ക് ഈണം പകര്‍ന്നത്. പ്രശസ്ത ബോളിവുഡ് ഗായിക സുനിതി ചൗഹാനും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ബിജിബാലാണ് ഈ പാട്ടിന്റെ സംഗീത സംവിധായകന്‍.
ഹിമാലയന്‍ താഴ് വരയിലെ ലുക്‌ളയിലും പൊക്കാറയിലും ആണ് സിനിമയിലെ ചില നിര്‍ണായകരംഗങ്ങള്‍ ചിത്രീകരിച്ചത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ഫൈസല്‍ അലിയും എഡിറ്റിങ് വി.സാജനും നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – നിഷാദ് കാസര്‍കോട്. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശ്രീകുമാര്‍ ചെന്നിത്തല. സംസ്ഥാന പുരസ്‌കാരം നേടിയ ലിജു പ്രഭാകര്‍ ( കളറിസ്റ്റ് ) , അജിത്ത് എം. ജോര്‍ജ് (മിക്‌സിങ് ) എന്നിവരും തിരിമാലിയുടെ അണിയറയിലുണ്ട്. കലാസംവിധാനം അഖില്‍ രാജ് ചിറയിലും വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്നും നിര്‍വഹിക്കുന്നു. മേക്കപ്പ് – റോണക്‌സ് സേവ്യര്‍ . പി.ആര്‍.ഒ – വാഴൂര്‍ ജോസ് , മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ് – ഷാജാസ് അബാസ് . പോസ്റ്റര്‍ ഡിസൈന്‍- ഓള്‍ഡ് മങ്ക്, മനു ഡാവിഞ്ചി.