നേരില്‍ കണ്ടാല്‍ ആരെയും ആരാധകനാക്കി മാറ്റാന്‍ കഴിവുള്ള നടനാണ്‌ വിജയ്‌ – തെരിയിലെ മലയാളി വില്ലന്‍ പറയുന്നു

കൊച്ചിയിലെ തോപ്പുംപടിക്കാരനായ ബിനീഷ് ബാസ്റ്റിന്‍ 80 ഓളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു , എന്നാല്‍ തെരിയിലെ വില്ലന്‍ വേഷമാണ് ബിനീഷിനെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചിരിക്കുന്നത് . തമിഴകത്തെ അരങ്ങേറ്റം തന്നെ സൂപ്പര്‍ താരമായ വിജയോടൊപ്പം എങ്ങനെയുണ്ടായിരുന്നു ആ എക്സ്പീരിയന്‍സ് ?

തെരിയിലെ വില്ലന്‍ വേഷം ലഭിച്ചപ്പോള്‍ ഇത്രയ്ക്കും ഒരു മൈലേജു കിട്ടുന്ന കഥാപാത്രമായിരിക്കുമതെന്നു ഒരിക്കലും കരുതിയിരുന്നില്ല . മലയാളത്തില്‍ മമ്മൂക്കയുടെയും, ലാലേട്ടന്റെയും ഒക്കെ കൂടെ അഭിനയിച്ചും,ഇഷ്ടം പോലെ അടിവാങ്ങിയും ഒക്കെ പരിചയമുള്ളതിനാല്‍ വിജയോടൊപ്പം അഭിനയിച്ചപ്പോള്‍ വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിന് പോകുമ്പോള്‍ അല്‍പ്പം അഹങ്കാരം എനിക്കും ഉണ്ടായിരുന്നു , പക്ഷെ വിജയ്‌ എന്ന നടനെ ആദ്യമായി നേരില്‍ കണ്ടപ്പോഴാണ് എന്റെ അഹങ്കാരം ഒക്കെ ഇല്ലാതായത് , സൗത്ത് ഇന്ത്യയില്‍ ഇത്രയും ആരാധകരുള്ള ഒരു നടന്‍ എന്നോടൊക്കെ പെരുമാറുന്ന രീതി എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി, ഒരു സൂപ്പര്‍ സ്റ്റാറിന്റെ തലക്കനം തീരെ ഇല്ലാത്ത ഒരു മനുഷ്യന്‍ , സെറ്റില്‍ ഉള്ള എല്ലാവരോടും ഒരുപോലെ പെരുമാറുന്നു.കൂടെ അഭിനയിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു,ഇത്രയും എളിമയുള്ള ഒരു സൂപ്പര്‍ താരത്തെ ഞാന്‍ ആദ്യമായാണ് കാണുന്നത് . ഞാന്‍ ചെറുപ്പം മുതലേ ഒരു രജനികാന്ത് ആരാധകനായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു വിജയ്‌ ആരാധകനായി മാറിയിരിക്കുന്നു , അല്ലെങ്കില്‍ എന്നെ അങ്ങനെ മാറ്റി എന്ന് പറയുന്നതാകും ശരി. വിജയ് സാറിനെ നേരില്‍ കാണുന്ന ആരും അദ്ദേഹത്തിന്റെ ആരാധകനായി മാറും തീര്‍ച്ച. ഞാനിപ്പോള്‍ ആ നടന്റെ മാത്രമല്ല, വിജയ്‌ എന്ന മനുഷ്യന്റെ കൂടി ആരാധകനാണ് . അദ്ദേഹത്തിനു ഇത്രയും ആരാധകരെ കിട്ടിയതില്‍ യാതൊരു അത്ഭുതവുമില്ല , തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും വിജയ്ക്ക് നല്‍കുന്ന സ്നേഹത്തിന്‍റെ പങ്ക് ഇപ്പോള്‍ എനിക്കും ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് .
(തെരിയിലെ മലയാളി വില്ലനായ ബിനീഷ് ബാസ്റ്റിനുമായി സൗത്ത് ഇന്ത്യന്‍ ഫിലിംസ് നടത്തിയ അഭിമുഖത്തിലെ ഒരു പ്രസക്ത ഭാഗം മാത്രമാണ് ഇത് , അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. കാത്തിരിക്കുക
http://southindianfilms.net/an-interview-with-vijay-starrer-theri-film-villain-bineesh-bastin/ )

ENTERTAINMENT DESK
SOUTH INDIAN FILMS
REPORT: AKHIL VISHNU V S