ക്രിസ്മസ് ആഘോഷമാക്കാന്‍ തിയറ്ററുകളിലും ഒടിടിയിലുമായി ഒരുപിടി നല്ല ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അല്ലു അര്‍ജുന്‍- ഫഹദ് ചിത്രം പുഷ്പ, അജഗജാന്തരം, സൗബിന്‍ ഷാഹിര്‍-മമ്ത ചിത്രം മ്യാവൂ, കുഞ്ഞെല്‍ദോ, ജിബൂട്ടി, എന്നിവയാണ് പ്രധാന തിയറ്റര്‍ റിലീസുകള്‍.
ഒടിടിയിലും വമ്പന്‍ ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. കേശു ഈ വീടിന്റെ നാഥന്‍, മിന്നല്‍ മുരളി, മധുരം തുടങ്ങിയ ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് റിലീസ് ചെയ്യും. ഒപ്പം മുന്‍പ് തിയറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍, കാവല്‍ തുടങ്ങിയ ചിത്രങ്ങളും ക്രിസ്മസിനു മുന്‍പേ ഒടിടി റിലീസിനെത്തും. ഡിസംബര്‍ 17ന് പുഷ്പ തിയറ്ററുകളിലെത്തും. മ്യാവൂ ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന് ലാല്‍ജോസ് അറിയിച്ചിട്ടുണ്ട്.
ചിമ്പു-വെങ്കട് പ്രഭു കൂട്ടുകെട്ടില്‍ പുറത്തിറങ്ങി തിയറ്ററുകളില്‍ വലിയ വിജയം നേടി ‘മാനാടും’ സോണി ഒടിടി പ്ലാറ്റ്‌ഫോമിലൂെട ഡിസംബറില്‍ റിലീസ് ചെയ്യും. ഇതിനിടെ 17നായിരുന്നു കുറുപ്പ് ഒടിടി റിലീസ് ചെയ്യുമെന്ന് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം റിലീസായി. മോഹന്‍ലാലിന്റെ ‘മരക്കാറും’ ഡിസംബര്‍ 17ന് റിലീസ് ചെയ്യുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കുറുപ്പ്- ഡിസംബര്‍ 15 (നെറ്റ്ഫ്‌ളിക്‌സ്)
മിന്നല്‍ മുരളി- ഡിസംബര്‍ 24 (നെറ്റ്ഫ്‌ലിക്‌സ്)
മരക്കാര്‍- ഡിസംബര്‍ 17 (ആമസോണ്‍ പ്രൈം)
കാവല്‍- ഡിസംബര്‍ 23 (നെറ്റ്ഫ്‌ലിക്‌സ്)
കേശു ഈ വീടിന്റെ നാഥന്‍- ഡിസംബര്‍ 31 (ഹോട്ട്സ്റ്റാര്‍)
കോളാമ്പി-ഡിസംബര്‍ 24 (എം ടാക്കി)