വിനീത് കുമാര്‍ നായകനായെത്തുന്ന ‘ദ സസ്പെക്ട് ലിസ്റ്റ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിനീത് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ദ സസ്പെക്ട് ലിസ്റ്റ്’. ഇര്‍ഫാന്‍ കമാലാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രണ്ടു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള സിനിമ പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

വിനീതിനോടൊപ്പം ഏഴു പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തില്‍ പുരോഗമിക്കുകയാണ്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ക്യാമറ മനുനാഥ് പള്ളിയാടി, എഡിറ്റിങ് സുനേഷ് സെബാസ്റ്റ്യന്‍, മ്യൂസിക് അജീഷ് ആന്റോ.

പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് വിനീത് കുമാര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനായി 2015 ല്‍ പുറത്തിറങ്ങിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് വിനീത് സംവിധാന രംഗത്തേക്കെത്തുന്നത്. ഒരു വടക്കന്‍ വീരഗാഥ, അനഘ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, മിഥുനം, അദ്വൈതം, അഴകിയ രാവണന്‍, ദേവദൂതന്‍, കണ്മഷി, അപരിചിതന്‍, സേതുരാമയ്യര്‍ സിബിഐ, ബാബ കല്യാണി, തിരക്കഥ, ഒരു വടക്കന്‍ സെല്‍ഫി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വിനീ് കുമാര്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Comment