ആർട്ടിക്കിൾ 15 തമിഴ് റീമേക്കിൽ ഒന്നിച്ചു ഉദയനിധി സ്റ്റാലിനും, തന്യ രവിചന്ദ്രനും…
2019 -ൽ മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസിൽ വിജയം നേടിയതിനൊപ്പം നിരവധി അവാർഡുകളും നേടിയെടുത്ത ചിത്രമായിരുന്നു ആയുഷ്മാൻ ഖുരാന നായകനായെത്തിയ അനുഭവ് സിംഹ ചിത്രം ആർട്ടിക്കിൽ 15.
സൂപ്പർ ഹിറ്റായ ചിത്രം നടനും തമിഴ്നാട് നിയുക്ത മുഖ്യമന്ത്രി സ്റ്റാലിന്റ മകനും ആയ ഉദയനിധി സ്റ്റാലിനെ നായകനാക്കി തമിഴിൽ ഒരുക്കാൻ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ. കാന എന്നാ ചിത്രം ഒരുക്കിയ അരുൺ രാജ കാമരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെതുന്നത് കറുപ്പൻ, ബ്രിന്താവനം എന്നി ചിത്രങ്ങളിലൂടെ ഫെമിലിയർ ആയ തന്യ രവിചന്ദ്രനാണ്. ഹിന്ദി പതിപ്പിൽ ഇഷ തൽവാർ അവതരിപ്പിച്ച വേഷമാകും തമിഴ് പതിപ്പിൽ തന്യ അവതരിപ്പിക്കുക.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൽ 15 സൂചി പ്പിക്കുന്ന മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റ കഥ പറയുന്ന ചിത്രമാണ് ആർട്ടിക്കിൽ 15.
ഗ്രാമീണ ഇന്ത്യയിൽ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും മറ്റ് കുറ്റകൃത്യങ്ങൾ ക്കും എതിരെ പോരാടുന്ന പോലീസ് ഉദ്യോഗസ്ഥനെ കേന്ദ്ര കഥാപാത്രാക്കി പ്രത്യേക പൊളിറ്റിക്സ് ചർച്ച ചെയ്യുന്ന ഈ ചിത്രത്തിനു തമിഴ് നാട്ടിലും മികച്ച വിജയം കൈവരിക്കാൻ ആവും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ….
ചിത്രം റോമിയോ പിക്ച്ചേഴ്സ്, ബോണി കപൂറിന്റെ ബെയ് വ്യൂ പിക്ച്ചേഴ്സ് എന്നിവയ്ക്കോപ്പം സീ സ്റ്റുഡിയോ യും ചേർന്ന് നിർമിക്കും….