വിവാഹം കഴിഞ്ഞാലും അഭിനയം നിര്‍ത്തില്ലെന്ന് തെന്നിന്ത്യന്‍ താരം ” തമന്ന “

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായി പ്രണയത്തിലാണെന്നും , വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നുമുള്ള വാര്‍ത്ത വന്നതിനെതിരെ നടി തമന്നയും , പിതാവും രംഗത്തെത്തി . തന്‍റെ ജീവിത പങ്കാളി ആരാകുമെന്നു താന്‍ തന്നെ അറിയിക്കാമെന്നും , അങ്ങനെ ഒരാള്‍ ഉണ്ടായാല്‍ തന്നെ അത് തനിക്ക് നന്നായി അറിയാവുന്ന ആളാകുമെന്നും താരം പറഞ്ഞു . ബോളീവുഡിലും, തെലുങ്ക് ചിത്രങ്ങളിലുമായി ചിത്രീകരണ തിരക്കുകളിലാണ് തമന്നയിപ്പോള്‍ . പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് . ബോളീവുഡില്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും താരം കാരാര്‍ ഒപ്പിട്ടു കഴിഞ്ഞു . തമന്നയുടെ വിവാഹ വാര്‍ത്ത‍ അറിഞ്ഞ ശേഷം പിതാവ് പറയുന്നതിങ്ങനെ ” ചില മാധ്യമങ്ങള്‍ വഴിയാണ് മകളുടെ വിവാഹ വാര്‍ത്ത അറിഞ്ഞത് ” ഞങ്ങളുടെ മകളോ കുടുംബത്തിലുള്ള മറ്റാരെങ്കിലുമോ ഇത്തരമൊരു കാര്യം, തീരുമാനിച്ചിട്ടില്ല , ഇനി വിവാഹം കഴിഞ്ഞാലും അഭിനയം സന്തോഷത്തോടെ തുടരുന്നയാളാണ് തമന്ന ” .
ബാഹുബലി രണ്ടാം ഭാഗമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത് . കാര്‍ത്തി , നാഗാര്‍ജുന എന്നിവര്‍ക്കൊപ്പമുള്ള തോഴയാണ് തമന്നയുടേതായി റിലീസ് ചെയ്ത അവസാന ചിത്രം .