USAയിൽ റെക്കോർഡ് റിലീസുമായി സൂര്യ ചിത്രം 24 , രജനികാന്തിനും ശങ്കർ ചിത്രത്തിനും ശേഷമുളള ഏറ്റവും വലിയ റിലീസ്

റെക്കോർഡുകൾ പഴങ്കഥയാക്കുന്നത് തമിഴകത്ത് സാധാരണമാണ് . രജനികാന്തിനും ഷങ്കർ ചിത്രങ്ങളുമാണ് ഈ കാര്യത്തിൽ മുൻപന്തിയിൽ എന്നാൽ അടുത്തിടയായി വിജയ്‌,സൂര്യ , അജിത്‌ എന്നീ മുൻ നിര താരങ്ങളുടെ ചിത്രങ്ങൾ തമ്മിലാണ് മത്സരം. പഴയ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇളയ ദളപതി വിജയ്‌ – അറ്റ്ലീ കൂട്ടുകെട്ടിലൊരുങ്ങിയ തെറി വാർത്തകളിൽ ഇടം നേടിയിരുന്നു . 150 ഓളം സ്ക്രീനിലാണ് തെറി അമേരിക്കയിൽ റിലീസ് ചെയ്തത് . എന്നാൽ ഈ റെക്കൊർഡാണിപ്പോൾ പഴങ്കഥ ആയിരിക്കുന്നത് . സൂര്യ ചിത്രം 24 ആകെ 267 സ്ക്രീനിലാകും ഇവിടെ റിലീസ് ചെയ്യുന്നത് . ചിത്രത്തിന്റെ തമിഴ് പതിപ്പിന് 134 സ്ക്രീനുകളും,തെലുങ്ക് പതിപ്പിന് 133 സ്ക്രീനുകളുമാണ് ആണ് ലഭിച്ചിരിക്കുന്നത് . സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റെക്കോർഡ് റിലീസാണിത്‌. ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച് ലോകമെമ്പാടും 3000 സ്ക്രീനുകളിലും ചിത്രം റിലീസ് ചെയ്യും . കേരളത്തിൽ 200 ഓളം സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നു കേരളത്തിലെ വിതരണക്കാരായ സോപാനം ഫിലിംസ് അറിയിച്ചു . ചിത്രത്തിന്റെ ട്രെയിലറിനും,പാട്ടുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത് . 80 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന്റെ നിർമ്മാണവും സൂര്യ തന്നെയാണ് . വിക്രം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം മെയ്‌ 6 നു ലോകമെമ്പാടും റിലീസ് ചെയ്യും.