വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യയുടെ നിര്‍മ്മാണത്തില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന ‘ 24 ‘ ലോകമെമ്പാടും തമിഴ് , തെലുങ്ക് ഭാഷകളിലായി 2150 തിയേട്ടറുകളില്‍ റിലീസ് ചെയ്യും. പത്ര സമ്മേളനത്തിനു ശേഷം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത് . ട്വിറ്റരിലും വിവരങ്ങള്‍ സ്ഥിരീകരിച്ചു.
തിയേറ്റർ ചാര്ട്ടിങ്ങ് പൂർത്തിയായാൽ 2500 ലധികം തിയേറ്ററിൽ ചിത്രം റിലീസ് ചെയ്യുമെന്നു അധികൃതർ അറിയിച്ചു .
റിലീസിന് മാസങ്ങള്‍ മുന്‍പ് തന്നെ 82 കോടിയോളം രൂപ വിതരണാവകാശം നേടി 24 വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു, 20 കോടിയ്ക്കാണ് തെലുങ്ക് വിതരണാവകാശം വിട്ടു പോയത് , ഈ റെക്കോര്ഡ്കള്ക്കെല്ലാം പിന്നാലെ USA യില്‍ 267 തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നു ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു . രജനികാന്തിനും, ശങ്കര്‍ ചിത്രങ്ങള്‍ക്കും ശേഷം ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസാണ് 24 ന്റെത് . 80 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . സൂര്യ 3 വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ സാമന്തയും , നിത്യ മേനോനുമാണ് നായികമാര്‍ . ഏറെ നാളുകള്‍ക്ക് ശേഷം ഒരു സൂര്യ ചിത്രത്തിന് എ ആര് റഹ്മാന് സംഗീത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും 24 നുണ്ട് . ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ക്ലീൻ U സർട്ടിഫിക്കറ്റാണ് . കുടുംബ സമേതം തിയേറ്ററില്‍ പോകാമെന്ന് ഉറപ്പായതോടെ, സൂര്യയുടെ ആത്രേയ അവതാരത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍ .
ENTERTAINMENT DESK
SOUTH INDIAN FILMS
JOURNALIST AKHIL VISHNU V S