സൂര്യയുടെ 24 ട്രെയിലറിനു മികച്ച പ്രതികരണം – 12 മണിക്കൂറില്‍ ട്രെയിലര്‍ കണ്ടത് 5 ലക്ഷത്തിലുമധികം ആളുകള്‍

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 24 എന്ന സൂര്യ ചിത്രത്തിന്‍റെ  ട്രെയിലര്‍ ഏപ്രില്‍ 11 നു വൈകിട്ട് 8 മണിയോടെയാണ് യൂടൂബില്‍ എത്തിയത് .

logo

തമിഴ് , തെലുങ്ക് ഭാഷകളിലായി 2 ട്രെയിലരാണ് ഒരേ സമയം റിലീസ് ചെയ്തത് . സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പിയായ 2 ഡി എന്റര്‍ടെയിന്‍മെന്റ്സ് വഴി എത്തിയ ട്രെയിലര്‍ നിമിഷങ്ങള്‍ക്കകം തന്നെ കാഴ്ച്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി . വൈകിട്ട് 6 മണിക്ക് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും 4 k ക്വാളിറ്റിയില്‍ അപ്‌ലോഡ്‌ ചെയ്തതിലുണ്ടായ കാലതാമസമാണ് 2 മണിക്കൂറോളം ട്രെയിലര്‍ വൈകിയെത്താന്‍ കാരണമായത് .ഓരോ ചിത്രങ്ങളിലും വ്യത്യസ്തത പരീക്ഷിക്കുന്ന സൂര്യ ഇത്തവണ എത്തിയിരിക്കുന്നത് സയന്‍സ് ഫിക്ഷന്‍ ചിത്രവുമായാണ് .

athreya 2

24 എന്ന് പേരിട്ടിരിക്കുന്ന  ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് പ്രശസ്ത സംവിധായകന്‍ വിക്രം കുമാറാണ് . എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തില്‍ 6 പാട്ടുകളാണുള്ളത് . ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.

dance 3dance2dance 1

നായകനായും വില്ലനായും സൂര്യ തന്നെ വേഷമിടുമ്പോള്‍ തെന്നിന്ത്യന്‍ താര സുന്ദരിമാരായ സാമന്തയും , നിത്യാ മേനോനുമാണ് നായികമാരായെത്തുന്നത് .

24 samantha 124 nithya 124 samantha 2

ആത്രേയ എന്നയാള്‍ തന്റെ പൂര്‍വ കാലത്തിലേക്ക് തിരികെ പോകുവാനുള്ള  ശ്രമമാണ് ടൈം മെഷിന്‍ തേടി പോകുവാന്‍ അയാളെ പ്രേരിപ്പിക്കുന്നത് ,  അങ്ങനെ അയാള്‍ ചെന്നെത്തുന്നത് ഒരു സയന്റിസ്ടിന്റെ അടുക്കലാണ് , എന്നാല്‍ ടൈം മെഷിന്‍ വിട്ടു നല്‍കുവാന്‍ അയാള്‍ തയ്യാറാവില്ല . പിന്നീട് തന്റെ മകനെ രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ സയന്റിസ്റ്റും അയാളുടെ ഭാര്യയും മരിക്കുന്നു . സയന്ടിസ്ടിന്റെ മകനായും സൂര്യ തന്നെയാണ് വേഷമിടുന്നത് . പിന്നീട് ആത്രേയ എന്ന വില്ലന്‍ സയന്റിസ്ടിന്റെ മകനെ തേടി പോകുന്നതാണ് കഥ .

athreya 3athreya 1joker

ചിത്രത്തിലെ ദൃശ്യങ്ങള്‍ വളരെ മനോഹരമായാണ് പകര്‍ത്തിയിരിക്കുന്നത് , ഒരു ഹോളിവുഡ് മേക്കിംഗ് സ്റ്റയിലിലാണ് ഓരോ സീനുകളും ചിത്രീകരിച്ചിരിക്കുന്നത് .

romance 1romance 2romance 3song

വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ ഇത്തവണയും എത്തുന്നത്, എന്തായാലും നായകനും വില്ലനും ഒരുപോലെ കയ്യടി നേടുമെന്നുറപ്പാണ് . ട്രെയിലറിനു കിട്ടിയ വരവേല്‍പ്പ് ചിത്രത്തിനും ലഭിച്ചാല്‍ തമിഴ് സിനിമാ ലോകത്തിനുമപ്പുറം 24 ഒരു ചര്‍ച്ചാ വിഷയമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

ENTERTAINMENT DESK

southindianfilms.net –