കടുത്ത മമ്മൂക്ക ആരാധകൻ ആയ “മമ്മൂക്ക ദിനേശൻ” ആയി സൂരി എത്തുന്ന തമിഴ് ചിത്രം “വേലൻ” ഒരുങ്ങുന്നു…


മമ്മൂക്ക ആരാധകന്റെ കഥ പറഞ്ഞ മലയാളം ചിത്രമായിരുന്നു 2008-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം “വൺ വേ ടിക്കറ്റ്”. എങ്കിൽ വീണ്ടും മമ്മൂട്ടി ആരാധകന്റെ കഥ പറയുന്ന ഒരു ചിത്രം കൂടെ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇത്തവണ മമ്മൂക്ക ആരാധകന്റെ കഥ പറയുന്ന ചിത്രം ഇറങ്ങുന്നത് മലയാളത്തിനു പകരം തമിഴിൽ ആണ് എന്നതാണ്  “വേലൻ” എന്ന ചിത്രം വാർത്തകളിൽ  ഇടം പിടിക്കാൻ കാരണം ..


ബിഗ് ബോസ്സ് ഫെയിം മുഖൻ റാവു നായകൻ ആയെത്തുന്ന ചിത്രത്തിൽ “മമ്മൂക്ക ദിനേശൻ” എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായെ ത്തുന്നത് നിരവധി തമിഴ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സൂരി ആണ്. ഡയറകടർ ആയി പ്രവർത്തിച്ചു പരിചയമുള്ള കവിൻ മൂർത്തി സംവിധാനം ചെയുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സ്കൈമാൻ ഫിലിം ഇന്റർനാഷണൽ ന്റെ ബാനറിൽ കാലയ് മുഖനാണ്.


മീനാക്ഷി ഗോവിന്ദരാജ്  നായികയായെത്തുന്ന ചിത്രത്തിൽ മലയാളിയും വിക്രം വേദ, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകർക് സ്വീകരയനായ ഹരീഷ് പേരടിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ജോയ് മല്ലുരി, ബില്ലി മുരളി, തമ്പി രാമയ്യ, ലള്ളു സാമ്പ സ്വാമിനാഥൻ, ടി. എം കാർത്തിക്ക് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
ഗോപി ജഗദീശ്വരൻ ചായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത് ശരത് ആണ്, മ്യൂസിക് -ഗോപി സുന്ദർ, ആർട്സ് -ടി ബാല സുബ്രഹ്മമണ്യം

Leave a Comment