ആരാധകരെ ത്രില്ലടിപ്പിച്ച് സുരേഷ് ഗോപി ; മോഷൻ പോസ്റ്ററിന് ഒരു മില്യൺ കാഴ്ച്ചക്കാർ, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പന്‍’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒരു മാസ്സ് ത്രില്ലിംഗ് ചിത്രമായിരിക്കും പാപ്പന്‍ എന്ന സൂചനയായിരുന്നു മോഷന്‍ പോസ്റ്ററിലൂടെ സൂചന നല്‍കിയത്. ഗംഭീര പ്രേക്ഷക പ്രതികരണമായിരുന്നു ഈ മോഷന്‍ പോസ്റ്ററിന് ലഭിച്ചത്. ഇപ്പോഴിതാ മോഷന്‍ പോസ്റ്ററിന് ഒരു മില്യണ്‍ കാഴ്ച്ചക്കാരായതിന് നന്ദി അറിയിച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗോകുല്‍ സുരേഷ്, സുരേഷ് ഗോപി അടക്കമുള്ള നിരവധി താരങ്ങള്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. കയ്യില്‍ സിഗരറ്റുമായി മാസ്സായി നില്‍ക്കുന്ന സുരേഷ് ഗോപിയെ ചിത്രത്തില്‍ കാണാനാകും.

ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനു ശേഷം ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ 252ാംമത്തെ ചിത്രമാണ് ഇത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആന്റ് ഇഫാര്‍മീഡിയായുടെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, നൈല ഉഷ, നീതാ പിള്ള, വിജയരാഘവന്‍, ടിനി ടോം, ജനാര്‍ദ്ദനന്‍, നന്ദു, ഷമ്മി തിലകന്‍, ബിനു പപ്പു, ആശാ ശരത്ത്, കനിഹ, ചന്തു നാഥ്, വിനീത് തട്ടില്‍, ജുവല്‍ മേരി, മാളവിക മേനോന്‍, മാല പാര്‍വതി, സാധിക വേണുഗോപാല്‍, അഭിഷേക് രവീന്ദ്രന്‍, ഡയാന ഹമീദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തില്‍ സംഗീതം നല്‍കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Leave a Comment