സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് പദ്മ. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ് , സൗബിന്‍ ഷാഹിര്‍ തുടങ്ങിയവര്‍ ടീസര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചു. പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്ന പ്രകടനമായാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെല്ലാം മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു. അനൂപ് മേനോന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നത്. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം.
മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് സിയാന്‍ ശ്രാകാന്ത് ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് നിനോയ് വര്‍ഗാസ് ആണ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.