തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അതേ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. സംവിധായകന്‍ ഗിരീഷ് എഡിയുടെ കരിയറിലെ രണ്ടാംചിത്രമായ ‘സൂപ്പര്‍ ശരണ്യ’ വെള്ളിയാഴ്ച്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ചില ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ശരണ്യയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.
റൊമാന്റിക്ക് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘പച്ചപ്പായല്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് കാതറിന്‍ ഫ്രാന്‍സിസും ക്രിസ്റ്റിന്‍ ജോസും ചേര്‍ന്നാണ്. സെന്‍ട്രല്‍പിക്‌ചേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.
അര്‍ജുന്‍ അശോകന്‍, അനശ്വരാ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്. കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. ക്യാമ്പസും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടൈനറാണ് ചിത്രം. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
നസ്ലിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, ബിന്ദു പണിക്കര്‍, വരുണ്‍ ധാരാ, മണികണ്ഠന്‍ പട്ടാമ്പി, സ്നേഹ ബാബു, സജിന്‍ ചെറുകയില്‍, ശ്രീകാന്ത് വെട്ടിയാര്‍, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, പാര്‍വതി അയ്യപ്പദാസ്, അനഘ ബിജു, സനത്ത് ശിവരാജ്, ജിമ്മി ഡാനി, സനോവര്‍, അരവിന്ദ് ഹരിദാസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനേതാക്കളായി എത്തിയിരുന്നു. എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്നാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം പറയുന്നത്.
സൂപ്പര്‍ ശരണ്യയുടെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും സജിത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഗാനരചന- സുഹൈല്‍ കോയ, ആര്‍ട്ട്- നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍- കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്.