തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അതേ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. അര്‍ജുന്‍ അശോകന്‍, അനശ്വരാ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് എഡി ആണ് നിര്‍വഹിക്കുന്നത്. ഇദ്ദേഹം തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഒഫിഷ്യല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അനശ്വര രാജന്‍, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്‌ന ജോഷി, എന്നിവരുള്‍പ്പെട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇറങ്ങിയത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
നസ്ലന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, ബിന്ദു പണിക്കര്‍, വരുണ്‍ ധാരാ, മണികണ്ഠന്‍ പട്ടാമ്പി, സ്‌നേഹ ബാബു, സജിന്‍ ചെറുകയില്‍, ശ്രീകാന്ത് വെട്ടിയാര്‍, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, പാര്‍വതി അയ്യപ്പദാസ്, അനഘ ബിജു, സനത്ത് ശിവരാജ്, ജിമ്മി ഡാനി, സനോവര്‍, അരവിന്ദ് ഹരിദാസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നുണ്ട്.
ക്യാമ്പസും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ചിത്രം. സൂപ്പര്‍ ശരണ്യയുടെ സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്. ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും സജിത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഗാനരചന: സുഹൈല്‍ കോയ, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്‍ത്ഥന്‍, ശങ്കരന്‍ എ എസ്. സെന്‍ട്രല്‍പിക്ചേഴ്സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.