സണ്ണി വെയിന്‍ ചിത്രം ‘അപ്പന്‍’ ഡബ്ബിംഗ് പൂര്‍ത്തിയാക്കി ; ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും

ണ്ണി വെയിന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് അപ്പന്‍. ടാപ്പിങ്ങ് തൊഴിലാളിയായി സണ്ണിയെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ അച്ഛനായി വേഷമിടുന്നത് അലന്‍സിയറാണ്. ചിത്രത്തിന്റെ ഡബ്ബിംങ് എല്ലാം പൂര്‍ത്തിയായി. വൈകാതെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്.

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ‘വെള്ളം’ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപ്പന്‍ സംവിധാനം ചെയ്യുന്നത് മജുവാണ്. തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.

അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ മജുവും ആര്‍. ജയകുമാറും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പപ്പുവാണ്. ഡോണ്‍ വിന്‍സെന്റേതാണ് സംഗീതം.

എഡിറ്റിംഗ് – കിരണ്‍ ദാസ്, ഗാനരചന – അന്‍വര്‍ അലി, സിങ്ക് സൗണ്ട് – ലെനിന്‍ വലപ്പാട്, സൗണ്ട് ഡിസൈന്‍ – വിക്കി, കിഷന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്‌സ് – സേവ്യര്‍, കലാസംവിധാനം – കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം – സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ – സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്‌സ് , പിആര്‍ഒ – മഞ്ജു ഗോപിനാഥ്.

Leave a Comment