വരുമോ വിനീതിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട്?

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ശ്രീനാവാസന്‍. ശ്രീനാവാസന്‍ രചന നിര്‍വഹിച്ചതും അല്ലാത്തതുമായ ഒട്ടേറെ സിനിമകളില്‍ ഈ അഭിനയപ്രതിഭകളുടെ കൂടിച്ചേരല്‍ പ്രേക്ഷകരിര്‍ രസം നിറച്ചു. ഇപ്പോഴിതാ ഇരുവരെയും വീണ്ടും ഒരുമിച്ച് സ്‌ക്രീനിലെത്തിച്ച് ഒരു സിനിമ ചെയ്യുക എന്നത് തന്റെ സ്വപ്‌നമാണെന്ന് വെളിപ്പെടുത്തുന്നു വിനീത് ശ്രീനിവാസന്‍.

എന്നാല്‍ ഇരുവരെയും ഒന്നിപ്പിക്കുന്നതിനുള്ള ഒരു തട്ടിക്കൂട്ട് പടമാകരുത് അത് എന്നും വിനീതിന് നിര്‍ബന്ധമുണ്ട്. നല്ലൊരു തിരക്കഥ ഉണ്ടായാല്‍ തീര്‍ച്ചയായും ഈ സിനിമയുമായി മുന്നോട്ടുപോകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ വിനീത് വ്യക്തമാക്കി.