22 ഫീമെയില്‍ കോട്ടയം , ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ചട്ടമ്പി’. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗുരു സോമസുന്ദരം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളില്‍ ഇടുക്കിയില്‍ നടന്ന ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചട്ടമ്പി ചിത്രത്തിന്റെ ഷൂട്ടിംങ് കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയായിരുന്നു.
ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയാ എന്ന കഥാപാത്രത്തിന്റെ ആത്മ മിത്രം മുനിയാണ്ടി എന്ന കഥാപാത്രത്തെ ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നത്. കഥ ഒരുക്കിയിരിക്കുന്നത് ഡോണ്‍ പാലത്തറയുടേതാണ്. അലക്സ് ജോസഫിന്റേതാണ് തിരക്കഥയും സംഭാഷണവും. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, മൈഥിലി ബാലചന്ദ്രന്, ആസിഫ് യോഗി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1956 മധ്യതിരുവിതാംകൂര്‍ എന്ന സിനിമയ്ക്കു ക്യാമറ ചലിപ്പിച്ച അലക്സ് ജോസഫ് ആണ് ഛായാഗ്രാഹകന്‍. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവരാണ് സഹ നിര്‍മാതാക്കള്‍.
എഡിറ്റര്‍- ജോയല്‍ കവി, മ്യൂസിക്- ശേഖര്‍ മേനോന്, കോസ്റ്റ്യൂം – മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍- സെബിന് തോസ്, പി.ആര്.ഓ- ആതിര ദില്‍ജിത്ത്.