സ്ലോ പോയ്‌സിംഗിന് സാധ്യത; കുടുംബത്തിന് ഊമക്കത്തുകള്‍ വരുന്നു- മണിയുടെ സഹോദരന്‍

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കാത്തത് ആശങ്കാജനകമാണെന്നും പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയാണെന്നും രാമകൃഷ്ണന്‍ പറയുന്നു. മനോരമ ഓണ്‍ലെനിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.
മണി കള്ളുകുടിച്ച് മരിച്ചതിന് ഞങ്ങളെന്ത് അന്വേഷിക്കാനായെന്ന് ചില പൊലീസുകാര്‍ ചോദിച്ചു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
സുഹൃത്തുക്കള്‍ എന്ന ഭാവത്തില്‍ കൂടെ നടന്നവരെയാണ് കൊലപാതകത്തില്‍ സംശയം. പലര്‍ക്കും കടം കൊടുത്ത കാശ് ചേട്ടന്‍ തിരിച്ചു ചോദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാകാം കാരണം. ഇത്തരത്തില്‍ പല ഊമക്കത്തുകളും കുടുംബത്തിന് ലഭിക്കുന്നുണ്ട്. രണ്ടുമൂന്നു മാസമായി ആസൂത്രണം ചെയ്ത് ഇഞ്ചിഞ്ചായി കൊല ചെയ്തതാകാം. സ്ലോ പോയ്‌സിംഗിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.