ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് സിജു വില്‍സണ്‍. അമൃത ടിവിയിലെ ജസ്റ്റ് ഫോര്‍ ഫണ്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം സിനിമോ ലോകത്തേക്ക് എത്തുന്നത്. ആലുവക്കാരനായ സിജു സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും ഇടപെടുന്ന താരമാണ്. താരത്തിന്റെ പുതിയ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിജുവിന്റെ കുഞ്ഞിന്റെ കൂടെയുള്ള ഒരു ഫോട്ടോ ആണ് പങ്കുവെച്ചിരിക്കുന്നത്.
ക്യൂട്ട് ആയിട്ടുള്ള ഈ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ മകളുടെ പേര് മെഹറാണെന്ന് മുന്‍പ് അറിയിച്ചിരുന്നു. ഇപോള്‍ സിജു വില്‍സണ്‍ മകളുടെ ഫോട്ടോയ്ക്ക് ക്യാപ്ഷനൊന്നും എഴുതാതെയാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകളെല്ലാം തന്നെ ക്യൂട്ട് എന്നായിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ മുതലുള്ള എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ ഇടം നേടിയിരുന്നു. ശ്രുതിയാണ് സിജു വില്‍സണിന്റെ ഭാര്യ.
‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ചിത്രമാണ് സിജു വില്‍സണിന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനയനാണ്. തിരകഥ രചിച്ചിരിക്കുന്നതും വിനയന്‍ തന്നെയാണ്. ഗോകുലന്‍ ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹകന്‍ ഷാജികുമാറാണ്. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം ചെയ്തിരിക്കുന്നത്.
‘ആറാട്ടുപുഴ വേലായുധ പണിക്കറാ’യിട്ടാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അഭിനയിക്കുന്നത്. സിജു വില്‍സണ്‍ ചിത്രത്തില്‍ അഭിനയിക്കാനായി കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ഇതെല്ലാം ഏറെ ചര്‍ച്ച ചെയ്തിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ട് ചിത്രത്തിലെ സിജുവിന്റെ ലുക്കും ഏറെ വൈറലായിരുന്നു.
ജസ്റ്റ് ഫോര്‍ ഫണ്‍’ എന്ന പരമ്പരയിലെ സിജു ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിജു വില്‍സണ് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.