ലോക്ക്ഡൌൺ കാലത്ത് കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന പിണറായി വിജയന്റെ നിലപാടിന് കൈയടിച്ചു തമിഴ് താരം സിദ്ധാർഥ്…

സമൂഹ മാധ്യമങ്ങളിലൂടെ എന്നും ഫാസിറ്റ് ശക്തികൾക്കെതിരെ ധീരമായ നിലപാടുകൾ കൈകൊള്ളറുള്ള താരമാണ് തമിഴ് നടൻ സിദ്ധാർഥ്. അതുകൊണ്ട് തന്നെ ഉറച്ച നിലപാടുകൾ ഉള്ള ഇടത് ചിന്താഗതി വച്ചു പുലർത്തുന്ന ഈ താരത്തിനു സോഷ്യൽ മീഡിയകളിൽ നിരവധി അക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്.

കേരളത്തിൽ ബി.ജെ.പി യുടെ അക്കൗണ്ട് പൂട്ടിച്ചു കൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ തുടർഭരണത്തിൽ കയറിയ പിണറായി വിജയനെയും കേരളത്തെയും അഭിനന്ദിച്ച താരത്തിന്റെ കുറിപ്പ് വലിയ വൈറലായിരുന്നു. ലോക്ക് ഡൌൺ കാലഘട്ടത്തിൽ കേരളത്തിലെ ജനങ്ങളും, അഥിതി തൊഴിലാളികളും മുതൽ ആരും കേരളത്തിൽ പട്ടിണി കിടക്കേണ്ടി വരില്ല എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി കൈയടിച്ചു ഒരിക്കൽക്കൂടി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ബോയ്സ്, ആറുവം,കമ്മാര സംഭവം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രിയങ്കരനായ സിദ്ധാർഥ് നാരായൺ..

മുഖ്യ മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം…

ലോക്ക്ഡൗൺ കാലത്ത് ആരും വിശന്നിരിക്കേണ്ട അവസ്ഥ വരില്ല അടുത്ത ആഴ്ച മുതൽ എല്ലാ കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും സൗജന്യ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. ജനകീയ ഹോട്ടലുകളിൽ നിന്നും സാമൂഹിക അടുക്കളകളിൽ നിന്നും ആവശ്യമുള്ളവർക്ക് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭക്ഷണം എത്തിക്കും.

Leave a Comment