കമലഹാസന്റെ ‘സബാഷ് നായിഡു’വില്‍ സിദ്ധിക്ക് വില്ലനാവുന്നു!!
മലയാളത്തില്‍ ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ആളാണ് സിദ്ധിക്ക്. തമിഴില്‍ ഉലകനായകനോടൊപ്പം അഭിനയിക്കുന്ന ത്രില്ലിലാണ് ഇപ്പോൾ സിദ്ധിക്ക്…
‘ദശാവതാരം’ എന്ന കമല്‍ ചിത്രത്തിലെ ‘ബല്‍റാം നായിഡു’ എന്ന കഥാപാത്രവുമായിട്ടാണ് കമല്‍ വീണ്ടുമെത്തുന്നത്. ചിത്രത്തില്‍ കമലിന്റെ മകള്‍ ആയിട്ട് ശ്രുതി ഹാസനും എത്തുന്നുണ്ട് . ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ റ്റികെ രാജീവ് കുമാറാണ് . വലിയൊരു നിര തന്നെയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്