വ്യാജ ഫേസ്ബുക് ഐഡി ഉണ്ടാക്കി പണം തട്ടുന്നവർക്കെതിരെ പ്രതികരിച്ചു സിബി മലയിൽ .

.

ആരും പണമയക്കരുത്, ചതിയില്‍ പെടരുത്; വ്യാജ ഐഡി മെസഞ്ചറില്‍ പണം ചോദിക്കുന്നതിനെതിരെ സിബി മലയിൽ. സമാന സംഭവങ്ങൾ നേരിട്ട് പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ, ഷാജി പട്ടിക്കര എന്നിവരും.
സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളുടെ മുതൽ സാധാരണക്കാരുടെ അടക്കം വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി മെസഞ്ചറിലൂടെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് പണം ആവശ്യപ്പെടുന്ന തട്ടിപ്പുകളെക്കുറിച്ച് ഈ അടുത്ത കാലത്താണ് നമ്മൾ വാർത്തകളിലൂടെ അറിഞ്ഞത് . ഒറിജിനല്‍ ഐഡിയിലെ അതേ പ്രൊഫൈല്‍ പിക്ചറും പേരും ഉപയോഗിച്ചാണ് മെസഞ്ചര്‍ വഴിയുള്ള തട്ടിപ്പു സംഘത്തിന്റെ സ്ഥിരം രീതി. എന്നാലും ഏറ്റവും പുതിയതായി സംവിധായകന്‍ സിബി മലയിലിന്റെ പേര് ഉപയോഗിച്ചാണ് ഫേക്ക് ഐഡി ഈ ദിവസങ്ങളില്‍ തട്ടിപ്പിനൊരുങ്ങിയത്. സിബി മലയില്‍ തന്നെയാണ് ഫേക്ക് ഐഡി പണം ആവശ്യപ്പെടുന്നതായും, ആരും നല്‍കി വഞ്ചിതരാകരുതെന്നുമാണ് 43 മിനുട്ട് വീഡിയോയിലൂടെ പങ്കു വച്ചത്.

താൻ ഗൂഗിൾ പെ യുടെ ഉപഭോക്താവ് അല്ല എന്നും അരമണിക്കൂറിനുള്ളില്‍ എന്റെ ഫോണിലേക്ക് ഒരു പാട് കോളുകളും മെസേജും വരുന്നുണ്ട് എന്നും എന്റെ പേരില്‍ ആരോ ഒരു വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പണം ആവശ്യപ്പെട്ട് ഒരു പാട് പേരെ സമീപിക്കുന്നുണ്ട്. എല്ലാവരും ശ്രദ്ധിക്കുക, എന്റെ ഫേക്ക് ഐഡി വിശ്വസനീയമായ രീതിയില്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇത്തരം വ്യാജൻമാരുടെ പ്രവർത്തനങ്ങളിൽ വഞ്ചിതരാകരുതെന്നു താരം പങ്കു വച്ചു…

https://m.facebook.com/story.php?story_fbid=10228215889761051&id=1191469015

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് സമാന സംഭവം നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയ്ക്കും, മറ്റൊരു പ്രൊഡക്ഷൻ കൺട്രോളരായ ഷാജി പട്ടിക്കരയ്ക്കും സമാന സംഭവം നേരിട്ടത് സംഭവത്തിൽ പന്തികേട് തോന്നിയ ചിലർ ഇവരെ നേരിട്ട് കോൺടാക്റ്റ് ചെയ്തപ്പോഴാണ് പലരും കാര്യത്തിന്റെ ഗൗരവം മനസിലാക്കുന്നത്.

Leave a Comment