തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായെത്തുന്ന ചിത്രമാണ് ‘ശ്യാം സിംഗ റോയ് ‘. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ക്രിസ്മസ് റിലീസായിട്ട് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.
‘പ്രണവാലയ’ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. നാനിയും സായ് പല്ലവിയുമാണ് ചിത്രത്തിലെ ഈ ഗാനരംഗത്തുള്ളത്. സിരിവെന്നെലെ സീതാരാമ ശാസ്ത്രിയാണ് ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
നിഹാരിക എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. രാഹുല്‍ സംകൃത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജങ്ക സത്യദേവ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
60 കളില്‍ ബംഗാളിലെ ജനപ്രിയ എഴുത്തുകാരനായ ശ്യാം സിംഗ റോയിയെ നമുക്ക് ചിത്രത്തില്‍ കാണാന്‍ സാധിക്കും. സായ് പല്ലവി അവതരിപ്പിക്കുന്ന ഒരു ദേവദാസിയുമായി ഈ മനുഷ്യന്‍ പ്രണയത്തിലാണ്. ഡബിള്‍ റോളിലാണ് നാനി ചിത്രത്തില്‍ അഭിനയിക്കുന്നത്.
മഡോണ സെബാസ്റ്റ്യന്‍, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീല സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
പശ്ചാത്തല സംഗീതം- മിക്കി ജെ മേയര്‍, എഡിറ്റര്‍-നവീന്‍ നൂലി. ദേശീയ അവാര്‍ഡ് ജേതാവ് ക്രുതി മഹേഷും പ്രതിഭാധനനായ യാഷ് മാസ്റ്ററും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-എസ് വെങ്കിട രത്നം, ആക്ഷന്‍-രവിവര്‍മ, കൊറിയോഗ്രഫി-ക്രുതി മഹേഷ്, യഷ്