ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ നായകനായെത്തുന്ന ” സച്ചിന്‍” കാണാന്‍ ഷാരൂഖ് ഖാന് തിടുക്കം

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥ ആധാരമാക്കി ജയിംസ് എര്സ്കൈന്‍ സംവിധാനം ചെയ്യുന്ന ” സച്ചിന്‍ ” എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്‍ ചിത്രം കാണാനുള്ള ആവേശം ട്വിറ്റെറിലൂടെ പങ്കുവെച്ചത് . സച്ചിന്‍ തന്നെ നായകനായും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . അതുകൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ്  ലോകമെമ്പാടുമുള്ള  സച്ചിന്‍ ആരാധകര്‍  ചിത്രത്തിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത് . ഈ ചിത്രം എത്രയും വേഗം കാണണമെന്നാണ് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തത് . ഇതിനു മറുപടിയായി സച്ചിന്‍ ട്വിറ്ററില്‍ മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു .

south

“തീര്‍ച്ചയായും ഷാരൂഖ് ” ആദ്യം ഫാന്‍ സിനിമ കാണും  , ദില്‍സേ”

ഇന്ത്യയിലേറ്റവുമധികം ആരാധകരുള്ള 2 താരങ്ങളുടെ ഈ സല്ലാപം നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് . ഒരു വര്ഷം നീണ്ട കഠിന പരിശ്രമത്തിനും , പ്രാരംഭ ജോലികള്‍ക്കും ശേഷമാണ് ” സച്ചിന്‍ ” ആരംഭിക്കുന്നത് . എ ആര്‍ റഹ്മാന്‍ ഈണം പകരുന്ന ചിത്രം ,200 നോട്ട് ഔട്ടാണ് നിര്‍മ്മിക്കുന്നത് .