പ്രണയ നായകനായി ഷെയ്ന്‍ നിഗം എത്തുന്ന ചിത്രം ‘വെയില്‍’ ; ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടി

വാഗതനായ ശരത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വെയില്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ് വഴി പുറത്തുവിട്ടു. സിദ്ധാര്‍ഥ് എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആണ്‍മക്കളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ധാര്‍ഥിന്റെ റൊമാന്റിക് ട്രാക്കും ചിത്രത്തിലുണ്ട്. ജനുവരി 28ന് ചിത്രം തിയറ്ററുകളിലെത്തും.

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ നവാഗതരായ ശ്രീരേഖ, സോനാ ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെയിലിലെ അഭിനയത്തിന് ശ്രീരേഖ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

ആറ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. തമിഴില്‍ പ്രശസ്തനായ പ്രദീപ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രദീപിന്റെ ആദ്യ മലയാള ചിത്രമാണ് വെയില്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പലവിധ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരകഥയും ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം- ഷാസ് മുഹമ്മദ്, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, വസ്ത്രലങ്കാരം- മെല്‍വിന്‍, ചമയം- ബിബിന്‍ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- ഹാരിസ് റസാഖ്, ലക്ഷ്മി ഗോപികുമാര്‍, സംഘട്ടനം- ജി. എന്‍., കലാസംവിധാനം- രാജീവ്, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

Leave a Comment