ബേബി ശാമിലി തിരിച്ചെത്തുന്നു , ചാക്കോച്ചന്റെ നായികയായി

ബാല താരമായി . മലയാളികളുടെ പ്രിയങ്കരിയായി മാറിയ പഴയ ബേബി ശാമിലി.. ഇപ്പോള്‍ ഇച്ചിരി വലിയ ശാമിലിയായി അരങ്ങിലെത്തുകയാണ്.. അതും ചേച്ചി ശാലിനിയുടെ ഭാഗ്യ നായകന്‍ കുഞ്ചാക്കോ ബോബനോപ്പം. വള്ളീം പുള്ളീം തെറ്റി എന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത് മുന്പ്, ഒരേ ചിത്രത്തില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്, മോഹന്‍ലാലും, മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച പഴയ സൂപ്പര്‍ഹിട്ടുകളിലൊന്നായ ഹരികൃഷ്ണന്‍സിയായിരുന്നു അത്. അന്യ ദേശത്ത് നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശാമിലിയേ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം,ചാക്കോച്ചന്‍ തന്നെയായിരുന്നു ചിത്രത്തിലേക്ക് നായികയായി ക്ഷണിച്ചത്. വള്ളീം പുള്ളീം തെറ്റി ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും .