1999 സൂപ്പർ ഹിറ്റ് ആയ ആകാശ ഗംഗ യുടെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യ ഭാഗത്തിന്റെ സംവിധായകൻ വിനയൻ തന്നെ ആണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്. ഇരുപതു വർഷം മുൻപ് ആകാശ ഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഓളപ്പമണ്ണ മനയിൽ ആണ്സിനിമ യുടെ പൂജ നടന്നത്. സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് അദ്ദേഹം ഈ വിവരം അറിയിച്ചത്. മലയാള സിനിമയുടെ പ്രേത സിനിമകളുടെ സ്ഥിരം സംവിധായകൻ വിനയൻ തന്നെ രണ്ടാം ഭാഗവും ഒരുക്കുന്നു എന്ന വിവരം അറിഞ്ഞതോടെ ഏറെ ആകാംഷയാണ് പ്രേക്ഷകർ ഒന്നടങ്കം.
ശ്രീനാഥ് ഭാസി,വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിംകുമാർ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പിരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ
നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു.
പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്തു ഒരിക്കിയിരിക്കുന്നത് . ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.റോഷന്‍ എൻ.ജി ആണ് മേക്കപ്പ്. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്‍റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്.
Mihun Gangadharan