ബിജു മേനോൻ ചിത്രം “ആർക്കറിയാം” ഏപ്രിൽ 1 നു തിയേറ്ററുകളിലെത്തുന്നു…

വിശ്വരൂപം,ജർസി,ഡേവിഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണമൊരുക്കിയ പ്രശസ്ത ഛായാഗ്രാഹകൻ സാനു വി ജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ആർക്കറിയാം എന്ന ബിജു മേനോൻ ചിത്രം ഏപ്രിൽ 1 നു തിയേറ്ററുകളിലേക്കെത്തുന്നു.അരുൺ ജനാർദ്ദനൻ,രാജേഷ് രവി എന്നിവർക്കൊപ്പം സംവിധായകനായ സാനു ജോൺ വർഗീസ് കൂടെ ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ബിജു മേനോൻ മധ്യവയസ്കന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് ,ശറഫുദ്ധീൻ,സൈജു കുറുപ്പ്,ആര്യ സലിം,തൊമ്മൻ മങ്കവ തുടങ്ങി മലയാളത്തിലെ വലിയ താര നിര തന്നെയുണ്ട് ,കമൽ ഹസ്സൻ ഒഫീഷ്യൽ ആയി ലോഞ്ച് ചെയ്ത ചിത്രത്തിന്റെ ടീസറിന് 1 മില്യണിലധികം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന ശക്തമായ കഥ പത്രത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ബിജു മേനോന്റെ മറ്റൊരു ശക്തമായ കഥാപാത്രമാവും ആർക്കറിയാംഎന്ന ചിത്രത്തിലെ ഇട്ട്യേര യും എന്നാണ് പൊതുവെ ഉള്ള വിലയിരുത്തലുകൾ മാർച്ച് 11 നു സുരേഷ് ഗോപി,സായി പല്ലവി,നിവിൻ പൊളി എന്നിവർ ചേർന്ന് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനെന്ന പോലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2020 ഇൽ എന്ന പോലെ 2021 ലും ശക്തമായ അഭിനയ മുഹൂർത്തം ബിജു മേനോൻ പ്രേക്ഷകന് സമ്മാനിക്കും എന്ന് തന്നെയാണ് ചിത്രത്തിന്റെ ടീസറുകൾക്കും ട്രെയിലറിനും താഴെ താരത്തിന്റെ അഭിനയത്തെ പ്രശംസിച്ചുള്ള ചർച്ചകൾ വ്യക്തമാവുന്നത്

ജി ശ്രീനിവാസ് റെഡ്‌ഡി ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണനും, ചിത്രത്തിന്റെ കല സംവിധാനം നിർവഹിച്ചത് ജ്യോതിഷ് കുമാറുമാണ്, അൻവർ അലിയുടെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് സഞ്ജയ് ദിവ്യച്ചയാണ്.

ജി ശ്രീനിവാസ് റെഡ്‌ഡി ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണനും, ചിത്രത്തിന്റെ കല സംവിധാനം നിർവഹിച്ചത് ജ്യോതിഷ് കുമാറുമാണ്, അൻവർ അലിയുടെ വരികൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് സഞ്ജയ് ദിവ്യച്ചയാണ്.

പ്രൊഡക്ഷൻ ഡിസൈനർ -രമേശ് ബാലകൃഷ്ണ പൊതുവാൾ, കോസ്റ്റും ഡിസൈനർ -സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, എന്നിവരും നിർവഹിച്ചിരിക്കുന്നു

മൂൺ ഷോട്ട് എന്റെർറ്റൈണ്മെന്റ്സ്,ഓ. പി.എം ഡ്രീം മിൽ സിനിമാസ് എന്നിവയുടെ ബാനറിൽ ആഷിഖ് അബു സന്തോഷ് കുരുവിള എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത് …

Leave a Comment