ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ; വൈകിയാണെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് സന്തോഷ് പണ്ഡിറ്റ്

നടനായും ഗായകനായും സെലിബ്രിറ്റിയായ വ്യക്തിയാണഅ സന്തോഷ് പണ്ഡിറ്റ്.
2011-ല്‍ മലയാളികള്‍ക്കിടയില്‍ അഭൂതപൂര്‍വ്വവും വ്യത്യസ്തവുമായ പ്രസിദ്ധി സമ്പാദിച്ച ഇദ്ദേഹത്തിന് ധാരാളം വിമര്‍ശനങ്ങളും പരിഹാസങ്ങളും കേള്‍ക്കേണ്ടിവന്നിരുന്നു. സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ പറയുന്ന വ്യക്തി ആയതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. സാധാരണക്കാരെ തന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുന്ന പണ്ഡിറ്റിന്റെ വാര്‍ത്തകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ വരവറിയിച്ചിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്കിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൈകിയാണെങ്കിലും താനൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്നു എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു. ‘കൂട്ടുകാരെ… അല്പം വൈകി ആണെങ്കിലും ഞാന്‍ ഇന്‍സ്റ്റാഗ്രാം Account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ’, എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.

2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രം ഏറെ വൈറലായിരുന്നു. ഛായാഗ്രഹണം ഒഴികെ ആ ചിത്രത്തിന്റെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിച്ചത് സന്തോഷ് തന്നെയാണ്. സിനിമ ആദ്യ ഒരാഴ്ച തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചതോടുകൂടി ഒരു മലയാളചലച്ചിത്ര അഭിനേതാവും സംവിധായകനും എന്ന നിലയില്‍ക്കൂടി സന്തോഷ് പണ്ഡിറ്റ് പ്രശസ്തനാവുകയായിരുന്നു.

സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയാണ് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2017ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസില്‍ പ്രധാനപെട്ട കഥാപാത്രത്തെ അവതരിപ്പിച്ചും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Leave a Comment