മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള നടിയാണ് സാനിയ ഇയ്യപ്പന്‍. വളരെ ചുരുക്കം സിനിമകളില്‍ അഭിനയിച്ചാണ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്. ബോള്‍ഡായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം മിക്കപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ താന്‍ അഭിനയിച്ച് സിനിമകളെക്കുറിച്ച് പറയുന്ന സാനിയയുടെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ലൂസിഫര്‍ എന്ന ചിത്രം തന്റെ ജീവിതത്തില്‍ കരിയര്‍ ബ്രേക്കായ ചിത്രമാണെന്ന് താരം പറയുന്നു. താന്‍ ലൂസിഫറിനേക്കാള്‍ ഏറ്റവും കൂടുതല്‍ എഫേട്ട് എടുത്തു ചെയ്ത ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’. എന്നാല്‍ ചിത്രത്തിന് അര്‍ഹിക്കുന്ന സ്വീകരണം കിട്ടിയില്ലെന്നും അത് തനിക്ക് സങ്കടമുണ്ടാക്കിയെന്നും സാനിയ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.
”ഒടിടി പ്ലാറ്റ്‌ഫോമില്‍ ചെയ്ത ചിത്രമാണ് കൃഷ്ണന്‍ കുട്ടിയെന്നും അതുകൊണ്ട് തന്നെ ഒരുപാട് ആളുകളേക്ക് ചിത്രം എത്തിയില്ല. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങളായിരുന്നു പറഞ്ഞത്. അത് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. ചിത്രത്തിന്റെ കഥ ഞാന്‍ കേട്ടിരുന്നത് നല്ല ത്രില്ലോടെയായിരുന്നു. ഫൈറ്റ് സ്വീക്വന്‍സ് ഉണ്ടെന്നറിഞ്ഞപ്പോള്‍ അതിലേറെ ആവേശമായിരുന്നു. ചിത്രത്തില്‍ ഡ്യൂപ്പിനെ വെക്കാന്‍ പറഞ്ഞിട്ട് ഞാന്‍ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ആ ആവേശമെല്ലാം ഒറു ദിവസംകൊണ്ട് തന്നെ തീര്‍ന്നു കിട്ടി.
പരസ്പരം ഞങ്ങള്‍ക്ക് നല്ല ഇടിയെല്ലാം ഷൂട്ടിംങിനിടയില്‍ കിട്ടിയിരുന്നു. അന്ന് ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു എങ്ങനെയെങ്കിലും ഷൂട്ടിംങ് കഴിഞ്ഞ് വീട്ടില്‍ പോയാല്‍ മതിയെന്ന് തോന്നിയത്. ഷൂട്ടിംങ് കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ശരീരം വേദനിച്ച് കരയുക വരെ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടെല്ലാമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയില്‍ ഒരുപാട് എഫേട്ട് എടുത്ത് ചെയ്തതാണെന്ന് പറഞ്ഞത്.
ലൂസിഫര്‍ ചിത്രത്തിന്റെ ഷൂട്ടിംങില്‍ പൃഥ്വിരാജ് തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. രാജുഏട്ടന്‍ ഒറു രംഗം എങ്ങനെ വേണമെന്നത് അഭിനയിച്ചു കാണിച്ചു തരും. ശേഷം ഇത് എന്റെ വേര്‍ഷന്‍, സാനിയക്ക് ഇനി സ്വന്തം ശൈലിയില്‍ ചെയ്യാമെന്ന് പറയുമായിരുന്നു. ഓരോ ചെറിയ രംഗങ്ങള്‍ക്കും ഒരുപാട് എഫേര്‍ട്ട് നല്‍കിയാണഅ ചെയ്യാറുള്ളത്.” സാനിയ കൂട്ടിച്ചേര്‍ത്തു.