‘രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും?’ മറുപടിയുമായി സാന്ദ്രാ തോമസ്

രയാക്കപ്പെടലില്‍നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന അതിജീവിതയുടെ കുറിപ്പിന് ഒരുപാട് താരങ്ങള്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ വാക്കുകളാണ് വൈറലാവുന്നത്. ‘ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ’ എന്ന ചോദ്യം അപ്രസക്തമാണെന്നും താന്‍ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പമാണെന്നും സാന്ദ്ര ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നു.

ദിലീപും കുടുംബവും ഉള്‍പ്പെട്ട വനിതയുടെ കവര്‍ പേജുമായി ബന്ധപ്പെട്ട് സാന്ദ്ര ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയാകുകയും വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അതിരൂക്ഷ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി സാന്ദ്ര രംഗത്തെത്തിയത്. രണ്ട് പെണ്‍ക്കുട്ടികളുടെ അമ്മയായ എനിക്ക് എങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകുമെന്നും സാന്ദ്ര ചോദിക്കുന്നു.

സാന്ദ്ര തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചേച്ചി ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ…?
ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകള്‍ക്കുള്ള മറുപടി ഓരോരുത്തര്‍ക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ്
ഈ പോസ്റ്റിടുന്നത് .
ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീര്‍ച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാന്‍ നിങ്ങളില്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കില്‍ നമ്മുടെ തങ്കകൊല്‌സിന്റെ പ്രായമുള്ള
ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തില്‍ വളര്‍ന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോള്‍ ചിന്തിച്ചുള്ളു.
ആരെയെങ്കിലും വെള്ളപൂശാനോ
ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നില്‍ക്കാനാകും…?
ആദ്യം വന്ന കുറച്ചു കമന്റ്‌സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് .
ബാക്കിയുള്ളവര്‍ അത് പിന്തുടര്‍ന്നു
തങ്കക്കൊല്‍സിന് സുഖമില്ലാതെ ഇരുന്നതിനാല്‍ കമന്റുകള്‍ക്ക് കൃത്യമായി reply ചെയ്യാന്‍ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു .
എന്നെ അറിയാവുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷന്‍ തരണമെന്ന് തോന്നി. ഞാന്‍
ഇരയ്ക്കൊപ്പം തന്നെയാണ് .

Leave a Comment