സാമന്ത സിനിമ ലോകത്തോട്‌ വിട പറയുന്നു .

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപെട്ടിരുന്ന താര സുന്ദരി സാമന്ത അഭിനയത്തില്‍ നിന്ന് വിട പറയുകകയാണ് . തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങളിലാണ് സാമന്ത ഇതുവരെ വേഷമിട്ടത്. വിന്നേയ് താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. പിന്നീട് എസ എസ് രാജമൌലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ലോകത്തിനു പ്രിയങ്കരിയായ സാമന്ത വളരെ അപ്രതീക്ഷിതമായാണ് അഭിനയത്തില്‍ നിന്ന് പിന്മാറുന്നു എന്ന വാര്‍ത്ത അറിയിച്ചത് . ഇനി കുറച്ചു
കാലത്തേക്ക് അഭിനയിക്കനില്ലെന്നാണ് സാമന്ത പറയുന്നത്. ഇത് തെന്നിന്ത്യന്‍ സിനിമാ പ്രേമികളെ ഏറെ നിരാശയിലാക്കിയിരിക്കുകയാണ് . ഇതുവരെ എല്ലാവരും നല്‍കിയ പിന്തുണകള്‍ക്ക് ട്വിട്ടെരിലൂടെ നന്ദി പറഞ്ഞുകൊണ്ടാണ് സമാന്ത വിട വാങ്ങല്‍ അറിയിച്ചത്. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന തീരുമാനം ഏറെ നാളുകള്‍ക്ക് മുന്‍പേ എടുത്തതാണെന്നും , എന്നാല്‍ മുന്‍പേ ഡേറ്റ് നല്‍കിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനായി കഴിഞ്ഞ 8 മാസത്തോളമായി തിരക്കിലായിരുന്നു എന്നും സാമന്ത പറഞ്ഞു . സിനിമ രംഗത്ത് ഇത്രയും കാലം തുടരാന്‍ തന്നെ ഏറ്റവും അധികം പിന്തുണച്ചത് തന്റെ കുടുംബമായിരുന്നു , എന്നാല്‍ അവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നും സമാന്ത ട്വിട്ടെരില്‍ കുറിച്ചു . തനിക്ക്
നല്ലൊരു മകളാകാനോ, സുഹൃത്താകാനോ , കാമുകിയാകാനോ സാധിച്ചില്ലെന്നും സാമന്ത പറയുന്നു .വിജയ്‌ നായകനായ തെറിയും, സൂര്യ നായകനായ 24 ആണ് സമാന്ത നായികയായെത്തിയ അവസാന ചിത്രങ്ങള്‍ , 2 ചിത്രങ്ങളും വമ്പന്‍ വിജയങ്ങളുമായി മാറി. 2013 നു ശേഷം സാമന്ത അഭിനയിച്ചത് മുഴുവന്‍ ബിഗ്‌ ബട്ജറ്റ്
ചിത്രങ്ങളായിരുന്നു . 3 ഫിലിം ഫെയര്‍ അവാര്‍ഡുകളും നടി സ്വന്തമാക്കിയിട്ടുണ്ട്.മോഹന്‍ലാലും ജൂനിയര്‍ എന്‍ റ്റി ആറും ഒന്നിക്കുന്ന ജനതാ ഗ്യാരെജ് അടക്കം 5 ചിത്രങ്ങലാണ് സാമന്തയുടെതായി ഇനി റിലീസ് ചെയ്യാനുള്ളത് .