‘ഒരു മാന്യനില്‍ നിന്നും 50കോടി തട്ടിയെടുത്തു’ ; കമന്റിന് സമാന്ത നല്‍കിയ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി

ഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു സമാന്തയും നടന്‍ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന അധിക്ഷേപങ്ങളും വിമര്‍ശനങ്ങളുമെല്ലാം വളരെ വലുതും എന്നാല്‍ അതിനെല്ലാം നല്ല രീതിയില്‍ തന്നെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതിനെല്ലാം പിന്നാലെ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ ഡാന്‍സ് നമ്പറിന്റെ പേരിലായിരുന്നു സമാന്ത നിറഞ്ഞ് നിന്നത്. ഗാനം വളരെ വേഗത്തിലായിരുന്നു ശ്രദ്ധ നേടിയത്. അതേസമയം ഈ ഗാനം പുരുഷന്മാരെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചു കൊണ്ട് പാട്ടിനെതിരെ ചിലര്‍ പരാതിയുമായി രംഗത്ത് വരുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നാഗചൈതന്യയില്‍ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് സാമന്തയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നു. ‘ഒരു മാന്യനില്‍ നിന്നും 50കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. സാധാരണ ഇത്തരം കമന്റുകളെ താരം വകവെക്കറില്ലായിരുന്നു. എന്നാല്‍ ഇത്തവണ വളരെ മൃദുവായ ഭാഷയില്‍ സമാന്ത മറുപടി നല്‍കുകയും താരത്തെ പിന്തുണച്ച് അനേകം ആളുകള്‍ എത്തുകയും ചെയ്തു.

ഇത്തരക്കാരോട് അവരുടെ ഭാഷയില്‍ സംസാരിക്കേണ്ടതില്ലെന്നും ഇങ്ങനെ മറുപടി നല്‍കി വായടപ്പിക്കുകയാണ് നല്ലതെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ.’ എന്നായിരുന്നു സമാന്ത നല്‍കിയ മറുപടി. സംഭവം വൈറലാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടാനും തുടങ്ങിയപ്പോള്‍ കമന്റ് ചെയ്ത ആള്‍ അത് ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു.

Leave a Comment