ദുല്ഖര് സല്‍മാന്‍ ഇപ്പോള്‍ മലയാളത്തിന്റെ അതിരുകള്‍ക്കപ്പുറം യുവാക്കളുടെയും കുട്ടികളുടെയും ഹരമായി മാറുകയാണ്. അടുത്തിടെ ചാര്‍ലിയില്‍ ഒറ്റദിവസത്തെ ഷൂട്ടിംഗിനായി താനെത്തിയത് ദുല്‍ഖറിന്റെ സിനിമയാണ് എന്ന് പറഞ്ഞ് മകന്‍ നിര്‍ബന്ധിച്ചതിനാലാണെന്ന് നേരത്തേ നാസര്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയും ദുല്‍ഖറിനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ്.
ട്വിറ്ററില്‍ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. മലയാളത്തില്‍ അവസരം ലഭിച്ചാല്‍ ആരോടൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യമെന്ന് ചോദിച്ചപ്പോള്‍ ഉടനെ വന്നു മറുപടി, ദുല്‍ഖര്‍. ഇഷ്ട ഹോളിവുഡ് താരം എഡ്ഡി റെഡ്‌മെയ്ന്‍ ആണെന്നും കേരളത്തിലെ ഇഷ്ട സ്ഥലം ആലപ്പുഴയാണെന്നും താരം വെളിപ്പെടുത്തി.