സാമന്തയെ തണുപ്പിക്കുന്ന ചോക്ലേറ്റ്

സൗത്ത് ഇന്ത്യയിലെ താര റാണി സാമന്തയ്ക്ക് ചെറുപ്പം മുതലേ ചോക്ലേറ്റുകളോട് പ്രിയം ഏറെയാണ്‌ . എന്നാല്‍ പ്രായമേറിയിട്ടും ഈ കൊതി തീര്‍ന്നിട്ടില്ല എന്നാണ് സിനിമാലോകത്ത് നിന്നും അറിയുന്ന പുതിയ വാര്‍ത്തകള്‍ . എവിടെ ചെന്നാലും നടിയുടെ ഹാന്‍ഡ് ബാഗില്‍ വിവിധതരം ചോക്ലേറ്റ് കാണും. ടെന്‍ഷന്‍ സമയത്തെ തന്റെ ഏക ആശ്രയം ചോക്ലേറ്റുകള്‍ കഴിക്കുന്നതാനെന്നാണ് സാമന്ത പറയുന്നത് . അതുപോലെ സാമന്തയ്ക്ക് ദേഷ്യം വന്നാല്‍ അത് മാറണമെങ്കില്‍ ആരെങ്കിലും ഒരു ചോക്ലേറ്റ് നല്‍കിയാല്‍ മതിയത്രേ . പിന്നെ താരം കൂളാകും . എന്നാല്‍ ചോക്ലേറ്റ് പ്രിയം സാമന്തയുടെ ശരീരത്തിനും , ആരോഗ്യ പ്രശനങ്ങള്‍ക്കും കാരണമാകുമോ എന്നതാണ് മാതാ പിതാക്കളുടെ പേടി. എന്തായാലും നടിയെ തണുപ്പിക്കാന്‍ പുതിയ വഴി കിട്ടിയതോടെ സംവിധായകര്‍ക്ക് ഏറെ ഗുണകരമായി എന്ന് പറയാം .