സലീം കുമാര്‍ താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചു – മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ നടന്മാര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങിയതില്‍ പ്രതിഷേധിച്ചാണ് സലീം കുമാര്‍ രാജി വെച്ചത്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഗണേശ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ എത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയിലെ അംഗത്വം രാജിവെച്ചു. സിനിമാ താരങ്ങള്‍ പരസ്പരം ഏറ്റമുട്ടുന്ന പത്തനാപുരത്ത് ആരുടെയും പക്ഷം പിടിച്ച് പ്രചാരണത്തിന് പോകരുതെന്ന് അമ്മയില്‍ നിര്‍ദേശം ഉണ്ടായിരിക്കെ ഭാരവാഹി തന്നെയായ മോഹന്‍ലാല്‍ പ്രചാരണത്തിന് പോയത് ശരിയായില്ലെന്നാണ് സലിം കുമാറിന്റെ നിലപാട്. മലയാള സിനിമയില്‍ നിന്നും ഇത്തവണ 4 പ്രധാന താരങ്ങളാണ് നിയമ സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ളത് . സംഭവം വിവാദമായതോടെ അമ്മ യില്‍ നിന്നും പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ .