മണി രത്നം കാശ്മീര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ തമിഴ് താരം കാര്‍ത്തിക്കൊപ്പം സായി പല്ലവിയും അഭിനയിക്കുന്നു എന്ന വാര്‍ത്ത ഏറെ ആകാംഷയോടെയാണ് സിനിമ ലോകം നോക്കിയിരുന്നത്. എന്നാല്‍ പിന്നീട് ചിത്രത്തില്‍ ചുംബന രംഗങ്ങള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും , കാര്ത്തിയുമായി ഇഴുകിച്ചേര്‍ന്നു അഭിനയിക്കാന്‍ താല്പര്യമില്ലതതിനാലും സായി പല്ലവി ഈ ചിത്രത്തില്‍ നിന്നും ഒഴിവായതായി വാര്‍ത്തകള്‍ വന്നിരുന്നു . എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മണി രത്നം ചിത്രത്തില്‍ നിന്നും ആരെങ്കിലും അറിഞ്ഞു കൊണ്ട് ഒഴിവാകുമോ എന്നായിരുന്നു സായി പല്ലവിയുടെ ചോദ്യം . ഏതു അഭിനേതാവും ഏറെ കൊതിക്കുന്നതും, സ്വപ്നം കാണുന്നതുമായ വേഷമാണ് മണി രത്നം ചിത്രത്തിലേത്. അതിനാല്‍ താനൊരിക്കലും ചിത്രത്തില്‍ നിന്നും ഒഴിവായതല്ല എന്നും,പകരം തന്നെ ചിത്രത്തില്‍ നിന്ന് മണി സാര്‍ തന്നെ ഒഴിവാക്കിയതാണെന്നും സായി പല്ലവി പറഞ്ഞു . തനിക്ക് ഓഫര്‍ ചെയ്ത കഥാപാത്രത്തിന് തിരക്കഥയില്‍ വരുത്തിയ മാറ്റമാണ് തന്നെ അതില്‍ നിന്നും ഒഴിവാക്കാന്‍ കാരണമായത്. ചിത്രത്തില്‍ എന്നെക്കാള്‍ കുറച്ചുകൂടി പക്വത കൂടിയ രൂപ ഭാവം ഉള്ളയാളാണ് വേണ്ടത് , തിരക്കഥയില്‍ ഉണ്ടായ മാറ്റം എന്താണെന്ന് മണി സാര്‍ വിളിച്ചു പറഞ്ഞിരുന്നു . ഒരു കഥാപാത്രത്തിനു ചേരുന്ന അഭിനേതാവിനയെ മണി സാര്‍ തിരഞ്ഞെടുക്കൂ . അത് എനിക്കും അറിയാവുന്നതിനാലാണ് ചിത്രത്തില്‍ നിന്ന് സ്വയം ഒഴിവായതെന്നും സായ്പല്ലവി പറയുന്നു. ബോളിവുഡ് താരം അദിതി റാവുവിനെ കഥാപാത്രത്തിനായി തെരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.