മാസ്സ് മഹാരാജ് രവി തേജയ്ക്കും , ആക്ഷൻ കിംഗ് അർജുനും ഒപ്പം മലയാളത്തിന്റെ സ്വന്തം ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ഖിലാഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടു …

തെലുഗ് സിനിമയുടെ മാസ്സ് മഹാരാജ് രവി തേജയും, സൗത്ത് ഇന്ത്യയുടെ ആക്ഷൻ കിംഗ് അർജുനുമൊപ്പം മലയാള സിനിമയുടെ മസിലളിയൻ ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ആക്ഷൻ കോമഡി ചിത്രമായ ഖിലാഡിയുടെ ടീസർ രവി തേജ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു.

സെവൻ,രാക്ഷസുടു എന്നി ഹിറ്റ് ചിത്രങ്ങളൊരുക്കിയ രമേശ് വർമ്മ ആദ്യമായി രവി തേജയെ നായകനാക്കി കഥ, തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖിലാഡി.അഡ്വഞ്ചർ ആക്ഷൻ കോമഡി രൂപത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പെൻ മൂവീസ്,എ സ്റ്റുഡിയോ എൽ.ൽ .പി എന്നിവയുടെ ബാനറിൽ സത്യനാരായണ കൊനേരുവിനോപ്പം സംവിധായകനായ രമേശ് വർമ്മയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.രവി തേജ,അർജുൻ സർജ,ഉണ്ണി മുകുന്ദൻ എന്നിവർക്ക് പുറമെ മീനാക്ഷി ചൗദരി,ഡിംപിൾ ഹയാത്തി,നികിതിൻ ദീർ,വെണ്ണിലാ കിഷോർ,താക്കൂർ അനൂപ് സിംഗ്,അനസൂയ ഭരധ്വജ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ മാസ്സ് ടീസർ കാണാം…

ജികെ വിഷ്ണു ഛായാഗ്രഹണമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് അമർ റെഡ്‌ഡി കുടുമലയാണ്.തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതവും പാശ്ചാത്തല സംഗീതവും നിർവഹിച്ചിരികൂന്നത് . കലസംവിധാനം-ഗാന്ധി നാന്ദികുടികർ, സ്റ്റണ്ട് -ആൻബരിവ്,ലക്ഷ്മൺ ചെല്ലാ,റാം ചെല്ലാ, മേക്കപ്പ് -ഐ ശ്രീനിവാസ് രാജു .

ഗോപിച്ചന്ദ് മാൽനെനിയുടെ സംവിധാനത്തിൽ 16 കോടി ബഡ്‌ജറ്റിൽ 60 കോടിയിലധികം കളക്ഷൻ നേടിയ ക്രാക്ക് എന്ന ചിത്രത്തിനും ശേഷം ഈ വർഷം റിലീസ് ചെയ്യുന്ന രണ്ടാമത്തെ രവി തേജ ചിത്രമാണ് ഖിലാഡി.ചിത്രം മെയ് 28 നു ലോകം മുഴുവൻ പ്രദർശനത്തിനെത്തും …

Leave a Comment