2019 ഇൽ ഇന്ത്യൻ സിനിമയുടെ വിസ്മയവും,ബിഗ് ബിയും എല്ലാമായ അമിതാബച്ചനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ബഹുമതിയായ ദാദാ സാഹിബ്ഹ് ഫാൽക്കെ അവാർഡ് നൽകി രാജ്യം രജനീകാന്തിനെ ആദരിച്ചു.വർഷങ്ങളായി തമിഴ് സിനിമാ മേഖലയ്ക്കുകും ഇന്ത്യൻ സിനിമയ്ക്കും നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും തിളങ്ങി നിൽക്കുന്ന രജനീകാന്തിന്റെ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് 51 മാത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് താരത്തെ തേടിയെത്തിയത് .കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കർ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് തമിഴ് സിനിമയ്ക്കു അഭിമാനകരമായ വാർത്ത പങ്കു വച്ചത്.ആശാ ഭോസ്ലെ,മോഹൻലാൽ,ബിശ്വജിത് ചാറ്റർജി,ശങ്കർ മഹാദേവൻ തുടങ്ങിയ ജൂറിയാണ് ഈ വർഷത്തെ ദാദ സാഹിഭ് ഫാൽക്കെ അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്..2000 ഇൽ പത്മബൂഷനും,2016ഇൽ പത്മ വിബൂഷനും നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് രാജനീകാന്ത്.
രജനികാന്തിന്റെ സിനിമയിലെ സഹപ്രവർത്തകർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും താരത്തിനു ഏറ്റവും ആദ്യം ആശംസകൾ അറിയിച്ചു രംഗത്ത് വന്നിരുന്നു..
തുടർന്ന് വലിയ കുറിപ്പുമായി അവാർഡ് ബഹുമതി വേളയിൽ വലിയൊരു കുറിപ്പിൽ രാജനീകാന്ത് ഇങ്ങനെ കുറിച്ചു…
പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് എനിക്ക് നൽകിയതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. എന്നെ അഭിനേതാവാക്കാൻ ദാരിദ്ര്യത്തിൽ കഷ്ടപ്പെടുന്നതിനിടയിൽ ഒരുപാട് ത്യാഗം ചെയ്ത എന്റെ സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാഡ്, എന്റെ അഭിനേതാവ്, എന്റെ ഗുരു കെ ബാലചന്ദർ, ‘രജനീകാന്ത്’ സൃഷ്ടിച്ചതിന് എന്റെ ബസ് ഡ്രൈവർ, സുഹൃത്ത് രാജ് ബഹാദൂർ എന്നിവരോട് ഞാൻ നന്ദി പറയുന്നു. എനിക്ക് ജീവൻ നൽകിയ എന്റെ സംവിധായകർ, നിർമ്മാതാക്കൾ, വിതരണക്കാർ, സാങ്കേതിക വിദഗ്ധർ, നാടക ഉടമകൾ, മാധ്യമങ്ങൾ, തമിഴ് ആളുകൾ എന്നിവരോടും ഞാൻ നന്ദി പറയുന്നു. ലോകമെമ്പാടുമുള്ള എന്റെ ആരാധകർക്കായി ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നേർസെൽവം,കമൽ ഹാസൻ , മറ്റ് സംസ്ഥാന, കേന്ദ്ര നേതാക്കൾ, വ്യവസായ സുഹൃത്തുക്കൾ, എന്റെ അഭ്യുദയകാംക്ഷികൾ. ലോംഗ് ലൈവ് തമിഴർ, തമിഴ്‌നാട് അഭിവൃദ്ധി പ്രാപിക്കട്ടെ, ജയ് ഹിന്ദ്!
1975 ഇൽ പുറത്തിറങ്ങിയ രംഗഗൽ എന്ന കെ ബാലചന്ദ്രൻ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി ചെറിയ വേഷങ്ങളിലും വില്ലൻ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരത്തെ 1995 ഇൽ പുറത്തിറങ്ങിയ ഭാഷ എന്ന ചിത്രമാണ് സൂപ്പർ താരം പദവിയിലേക്ക് ഉയർത്തിയത് ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന അണ്ണാതെയാണ് രജനിയുടേതായി പുറത്തിരിക്കാനിരിക്കുന്ന അടുത്ത ചിത്രം..