ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ ഇന്ത്യയിലെ മുന്‍ നിര സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് എസ് എസ് രാജമൗലി. ഇദ്ദേഹം ചെയ്യുന്ന സിനിമകള്‍ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ആയിരിക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.
25 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് 24 മണിക്കൂറിനുള്ളില്‍ ട്രെയ്‌ലറിന് ലഭിച്ചത്. തികച്ചും ആവേശമുണര്‍ത്തുന്ന രംഗങ്ങള്‍ നിറ്ഞ്ഞതായിരുന്നു ട്രെയ്‌ലര്‍. അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രേയ സരണ്‍, സമുദ്രക്കനി തുടങ്ങി ഒട്ടേറെ വലിയ താരങ്ങള്‍ ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ എല്ലാവരും വലിയ നടന്‍മാരാണെന്നും അവരോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും രാജമൗലി പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സൂപ്പര്‍ താരങ്ങളെ വെച്ചൊരുക്കിയ ചിത്രങ്ങലാണ് തന്നെ സംവിധായകരില്‍ തന്നെ വലിയ ആളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത് കഥയുടെ അടിസ്ഥാനത്തിലാണെന്നും ഒറു താരത്തേയും വെച്ച് സിനിമ ചെയ്യാന്‍ വേണ്ടി കഥ ഉണ്ടാക്കാരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഥയ്ക്ക് അനുയോജ്യമായ താരങ്ങളെ മാത്രമാണ് സമീപിക്കാറുള്ളത്. അങ്ങനെയുള്ള നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഭാഷ നോക്കാതെ തന്നെ താരങ്ങളെ സമീപിക്കുമെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ഡി.വി.വി ധനയ്യ നിര്‍മ്മിച്ച് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേര്‍സ് വിതരണം ചെയ്യുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളികളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.