റഹ്മാന്, ഗോകുല്‍ സുരേഷ്, നമിദ പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ എതിരെ ‘. സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 24ന് ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സേതുവാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
സാധാരണക്കാരായ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിന്റേയും പശ്ചാത്തലത്തിലൂടെ പൂര്‍ണ്ണമായും ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് എതിരെയുടെ കഥാപശ്ചാത്തലം. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിര്‍മ്മിച്ച അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി.പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണിയന്‍ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രന്‍സ്, ഡോ.റോണി, എന്നിവര്‍ക്കൊപ്പം വിജയ് നെല്ലീസ് എന്ന പുതു മുഖ താരവും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരകഥാകൃത്തായ അമല്‍ കെ ജോബി എതിരെ എന്ന ചിത്രത്തിലൂടെയാണ് സംവിധായക നിരയിലേക്ക് കടന്നു വരുന്നത്. പ്രശസ്ത സംവിധായകനായ കെ മധുവിന്റെ ബാങ്കിങ് ഹവേഴ്‌സ് 10-4 എന്ന ചിത്രത്തിന്റെ തിരകഥ രചിച്ചാണ് അമലിന്റെ അരങേറ്റം.
അമല്‍.കെ.ജോബി – അമല്‍ദേവ്.കെ.ആര്‍. എന്നിവരുടെ കഥക്ക് സേതു തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ സംഗീതം നല്‍കുന്നത് കേദാര്‍ ആണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണുനാരായണന്‍ ആണ്. നിഖില്‍ വേണു എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – കുടമാളൂര്‍ രാജാളി. നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ്.ഇ.കുര്യന്‍. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് -രാജേഷ് മേനോന്‍, പ്രോജക്റ്റ് ഡിസൈനര്‍ – വിജയ് നെല്ലിസ്.